പ്രധാന താള്‍  വാര്‍ത്ത  വാര്‍ത്താ ലോകം  കേരള വാര്‍ത്ത
 
ആന്ത്രാക്സ് സ്ഥിരീകരിച്ചു
പെരുവമ്പ് സ്വദേശി കണ്ണന് ആന്ത്രാക്സ് രോഗം സ്ഥിരീകരിച്ചു. തൊലിപ്പുറത്ത് ബാധിക്കുന്ന ക്യുട്ടേനിയസ് എന്ന ആന്ത്രാക്സാണ് കണ്ണനെ ബാധിച്ചിരിക്കുന്നത്. ഇത് പൂര്‍ണ്ണമായി സുഖപ്പെടുന്നതാണ്.

തൃശ്ശൂര്‍ മെഡിക്കല്‍ കോളേജ് ആശുപത്രിയിലെ ബാക്ടീരിയോളജി വിഭാഗം മേധാവി ഡോ. ഗിരിജയാണ് ബുധനാഴ്ച പാലക്കാട് ജില്ലാ മെഡിക്കല്‍ ഓഫീസര്‍ ഡോ. എ.കെ. രാധാകൃഷ്ണനെ ഇക്കാര്യം അറിയിച്ചത്. ഞായറാഴ്ചയാണ് പനിയും ദേഹത്ത് കുമിളകളുമായി കണ്ണനെ ജില്ലാ ആശുപത്രിയില്‍ പ്രവേശിപ്പിച്ചത്.

ടെസ്റ്റുകള്‍ നടത്താന്‍വേണ്ട സൗകര്യങ്ങളില്ലാത്തതിനാല്‍ തിങ്കളാഴ്ച തൃശ്ശൂര്‍ മെഡിക്കല്‍ കോളേജിലേക്ക് അയച്ചു. ആന്ത്രാക്സ് ബാധയെ ത്തുടര്‍ന്ന് പെരുവമ്പില്‍ മുന്ന് പശുക്കള്‍ ചത്തിരുന്നു. ഇവയുടെ പോസ്റ്റ്മോര്‍ട്ടത്തിനും അവയെ മറവ് ചെയ്യുന്നതിനും കണ്ണന്‍ സഹായിച്ചിരുന്നു.

ഇതിന് ശേഷമാണ് ഇയാളില്‍ രോഗബാധ കണ്ടത്. ഇയാള്‍ തൃശ്ശൂരില്‍ ചികിത്സയിലാണ്. പനിയും ശരീരത്തിലെ കുമിളകളും ഭേദപ്പെട്ടു. കണ്ണന്‍റെ ആരോഗ്യനിലയില്‍ ആശങ്കപ്പെടാനില്ലെന്ന് ഡോക്ടര്‍മാര്‍ പറഞ്ഞു.
കൂടുതല്‍
പാലക്കാട് നഗരസഭാപരിധിയില്‍ ഹര്‍ത്താല്‍
നിലം നികത്തലിനെതിരെ നിയമം
പുതിയ ദേവസ്വംബോര്‍ഡ് നാളെ മുതല്‍
എം.ജി.റോഡ്:ഒഴിപ്പിക്കല്‍ തുടരുന്നു
മാരാരിക്കുളം:ഹര്‍ത്താല്‍ സമാധാനപരം
അണുബാധ:റിപ്പോര്‍ട്ട് ഇന്ന് സമര്‍പ്പിക്കും