സ്വാശ്രയ മെഡിക്കല്‍ കോളേജുകളിലെ പ്രവേശനത്തിനുള്ള അപേഷാഫോം വ്യാഴാഴ്ച മുതല്‍ വിതരണം ചെയ്ത് തുടങ്ങി.
മെഡിക്കല്‍ കോളജ് മാനേജ്മന്‍റ് അസോസിയേഷന്‍ പ്രഖ്യാപിച്ച രിതിയില്‍ പരീക്ഷ നടത്താനുള്ള സംവിധാനമണുള്ളത്. ഏകജാലക സംവിധാനമാണ് പ്രവേശനത്തിനായി ഏര്‍പ്പെടുത്തുന്നത്. സംസ്ഥാനത്തെ എല്ലാ മെഡിക്കല്‍ കോളജുകളിലും പ്രവേശന ഫോം കിട്ടും.
പരീക്ഷയുടെ നടത്തിപ്പ്, മുല്യനിര്‍ണയം, റാങ്ക് ലിസ്റ്റ് തയാറാക്കല്‍ എല്ലാം പരീക്ഷാ കണ്‍ട്രോളറുടെ മേല്‍നോട്ടത്തിലാണ്. കാലിക്കറ്റ്, കൊച്ചി സര്‍വ്വകലാശാലകളില്‍ പ്രോ വൈസ് ചാന്‍സലറായിരുന്ന പല്‍പ്പുവാണ് പരീക്ഷാ കണ്‍ട്രോളര്‍.
തിരുവനന്തപുരത്തെ കണ്ണമ്മുലയിലെ വരമ്പത്ത് ബില്‍ഡിംഗിലാണ് പരീക്ഷാ കണ്‍ട്രോളറുടെ ഓഫീസ് പ്രവര്‍ത്തിക്കുന്നത്. എറണാകുളത്തായിരിക്കും പരീക്ഷാകേന്ദ്രം. തീയതി നിശ്ഛയിച്ചിട്ടില്ല.
എല്ലാ കോളേജുകള്‍ക്കുമായി ഒരു റാങ്ക് ലിസ്റ്റ് തയാറാക്കി അതില്‍ നിന്നുമായിരിക്കും പ്രവേശനം നല്‍കുക. സ്വാശ്രയ മെഡിക്കല്‍ കോളജുകളിലെ എന്‍.ആര്‍. ഐ സീറ്റുകള്‍ ഓഴികെയുള്ള 678 സീറ്റുകളിലാണ് പരീക്ഷയുടെ അടിസ്ഥാനത്തിലാണ് പ്രവേശനം നടത്തുന്നത്.
സര്‍ക്കാര്‍ അടുത്ത ശനിയാഴ്ച മാനേജ്മെന്‍റുകളുമായി ചര്‍ച്ച നടത്താന്‍ തീരുമാനിച്ചിട്ടുണ്ടെങ്കിലും ആ സാഹചര്യത്തില്‍ പ്രവേശന നടപടിയുമായി മുന്നോട്ട് പോകാനാണ് മെഡിക്കല്‍ കോളജ് മാനേജ്മന്‍റ് അസോസിയേഷന്‍റെ തീരുമാനം.
|