വാചകമടി നിര്‍ത്തി തീരുമാനം എടുക്കു

കീവ്| WEBDUNIA|
PRO
ഉക്രൈനെ സംബന്ധിച്ച് എത്രയും വേഗം ഉചിതമായ നടപടി കൈക്കൊള്ളണമെന്ന് അമേരിക്കന്‍ വൈസ് പ്രസിഡന്റ് ജോ ബൈഡന്‍. റഷ്യയുടെ പ്രകോപനപരമായ സ്വഭാവം ആ രാജ്യത്തെ കൂടുതല്‍ ഒറ്റപ്പെടുത്തലിലേക്ക് നയിക്കുമെന്നും അദ്ദേഹം പറഞ്ഞു.

കിഴക്കന്‍ ഉക്രൈനിലെ പ്രക്ഷോഭകാരികള്‍ക്ക് നല്‍കുന്ന സഹായം റഷ്യ അവസാനിപ്പിക്കണം. മേഖലയിലെ കെട്ടിടങ്ങള്‍ കൈയേറിയ പ്രക്ഷോഭകാരികളോട് ഇവിടം വിട്ടൊഴിയണമെന്ന് പറയാനുള്ള ആര്‍ജവം അവര്‍ കാണിക്കണമെന്നും അദ്ദേഹം ആവശ്യപ്പെട്ടു.

ഉക്രൈന്റെ ഇടക്കാല പ്രധാനമന്ത്രി ആര്‍സെനി യാത്സെന്യൂക്കുമായുള്ള കൂടിക്കാഴ്ചയ്ക്കുശേഷം കീവില്‍ നടത്തിയ സംയുക്ത പത്രസമ്മേളനത്തിലാണ് ബൈഡന്റെ പ്രതികരണം.

മെയ് 25-ന് നടക്കുന്ന പ്രസിഡന്റ് തിരഞ്ഞെടുപ്പിലെ സ്ഥാനാര്‍ഥികളുമായി കൂടിക്കാഴ്ച നടത്തിയ ബൈഡന്‍, ഉക്രൈന്‍ പര്‍ലമെന്റിനെയും അഭിസംബോധന ചെയ്തു.


ഇതിനെക്കുറിച്ച് കൂടുതല്‍ വായിക്കുക :