കപ്പല്‍ ദുരന്തം: 46 മൃതദേഹം കണ്ടെത്തി

സിയോള്‍| WEBDUNIA| Last Modified ഞായര്‍, 20 ഏപ്രില്‍ 2014 (12:41 IST)
PRO
PRO
ദക്ഷിണ കൊറിയന്‍ കപ്പല്‍ ദുരന്തത്തില്‍ മരിച്ചവരുടെ 46 മൃതദേഹങ്ങള്‍ കണ്ടെത്തി. ഇതേസമയം രക്ഷാപ്രവര്‍ത്തനം വൈകുന്നതിനെതിരെ പ്രതിഷേധവുമായി മരിച്ചവരുടെ ബന്ധുക്കള്‍ രംഗത്തെത്തി. അധികൃതര്‍ ഉത്തരവാദിത്വത്തില്‍ നിന്ന് മാറി നില്‍ക്കുകയാണെന്നും രക്ഷാപ്രവര്‍ത്തനം വൈകിപ്പിക്കുകയാണെന്നും ഇവര്‍ ആരോപിച്ചു.

മരിച്ചവരുടെ ബന്ധുക്കള്‍ ഉള്‍പ്പെടെ അനവധിയാളുകള്‍ സിയോളില്‍ നടക്കുന്ന പ്രതിഷേധ പ്രകടനത്തില്‍ പങ്കെടുക്കാന്‍ എത്തിയിട്ടുണ്ട്.
കപ്പല്‍ അപകടത്തില്‍പ്പെട്ട വിവരമറിഞ്ഞതിനെ തുടര്‍ന്ന് ജിന്‍ഡോ ദ്വീപില്‍ ആളുകള്‍ തടിച്ചുകൂടിയിട്ടുണ്ട്. 200 കപ്പലുകളും 34 വിമാനങ്ങളും 600 മുങ്ങല്‍ വിദഗ്ദ്ധരും ചേര്‍ന്നാണ് രക്ഷാപ്രവര്‍ത്തനം നടത്തുന്നത്.

ബുധനാഴ്ചയാണ് വടക്കുപടിഞ്ഞാറന്‍ തുറമുഖമായ ഇഞ്ചിയോണില്‍നിന്ന് വിനോദസഞ്ചാര ദ്വീപായ ജെജുവിലേക്ക് പുറപ്പെട്ട കപ്പല്‍ അപകടത്തില്‍പ്പെട്ടത്. യാത്രക്കാരില്‍ ഭൂരിഭാഗവും ഹൈസ്‌കൂള്‍ വിദ്യാര്‍ഥികളും അധ്യാപകരുമായിരുന്നു. കപ്പലില്‍ 476 യാത്രക്കാര്‍ ഉണ്ടായിരുന്നു. 174 പേരെ മാത്രമാണ് രക്ഷിക്കാനായത്. 256 പേരെ കുറിച്ച് ഇനിയും ഒരു വിവരവും ലഭിച്ചിട്ടില്ല.


ഇതിനെക്കുറിച്ച് കൂടുതല്‍ വായിക്കുക :