റുവാണ്ടന്‍ കൂട്ടക്കൊല തടയാന്‍ സാധിക്കാത്തതില്‍ ക്ഷമാപണം

ന്യൂയോര്‍ക്ക്‌| WEBDUNIA| Last Modified വെള്ളി, 18 ഏപ്രില്‍ 2014 (13:48 IST)
PRO
1994ലെ വംശീയഹത്യ തടയാന്‍ നടപടിയെടുക്കാന്‍ കഴിയാതിരുന്നതിന്റെ പേരില്‍ അന്നു യുഎന്‍ രക്ഷാസമിതിയുടെ അധ്യക്ഷനായിരുന്ന നയതന്ത്രജ്ഞന്‍ കോളിന്‍ കീറ്റിങ്‌ ക്ഷമാപണം നടത്തി.

റുവാണ്ട കൂട്ടക്കൊലയുടെ പത്താം വാര്‍ഷികത്തിലാണ്‌ മുന്‍ സ്ഥാനപതി നടത്തിയത്‌. ആഫ്രിക്കന്‍ രാജ്യമായ റുവാണ്ടയില്‍ ഹുടു വംശജരായ ഭീകരര്‍ ടുട്സി വംശജരായ പത്തു ലക്ഷത്തോളം പേരെയാണു കൊന്നൊടുക്കിയത്‌.

അന്നു രക്ഷാസമിതിയിലെ വീറ്റോ അധികാരമുള്ള സ്ഥിരാംഗങ്ങള്‍ എതിര്‍ത്തതുകൊണ്ടാണ്‌ റുവാണ്ട വംശീയഹത്യ തടയാന്‍ നടപടിയെടുക്കാന്‍ കഴിയാതിരുന്നതെന്ന്‌ കോളിന്‍ കീറ്റിങ്‌ കഴിഞ്ഞ ദിവസം യുഎന്‍ സമ്മേളനത്തില്‍ പറഞ്ഞു.


ഇതിനെക്കുറിച്ച് കൂടുതല്‍ വായിക്കുക :