സാര്‍സ് വൈറസുകള്‍ മോഷണം പോയി

പാരീസ്| WEBDUNIA| Last Modified ബുധന്‍, 16 ഏപ്രില്‍ 2014 (16:55 IST)
PRO
PRO
ലബോറട്ടറിയില്‍ ശേഖരിച്ചു വെച്ചിരുന്ന സാര്‍സ് വൈറസുകള്‍ കാണാതായി. മാരകമായ സാര്‍സ് വൈറസുകളുടെ 2300 സാമ്പിളുകളാണ് ഇവിടെ നിന്ന് അപ്രത്യക്ഷമായത്. അതെ സമയം നഷ്ടപ്പെട്ട വൈറസുകള്‍ ഇതുവരെ പ്രശ്‌നങ്ങളൊന്നും ചെയ്തിട്ടില്ലന്ന് ലാബ് അധികൃതര്‍ അറിയിച്ചു.

പാരീസിലെ പാസ്റ്റര്‍ ഇന്‍സ്റ്റിറ്റ്യൂട്ടില്‍ നിന്നാണ് സാര്‍സ് വൈറസുകളുടെ വന്‍ ശേഖരം നഷ്ടപ്പെട്ടത്. ഡ്രഗ് ആന്‍ഡ് സേഫ്റ്റി ഏജന്‍സി നാലു ദിവസം തെരച്ചില്‍ നടത്തിയെങ്കിലും ഇവ കണ്ടെത്താന്‍ കഴിഞ്ഞില്ല. 29 ബോക്‌സുകളിലായിട്ടാണ് സാര്‍സ് വൈറസുകളെ സൂഷിച്ചു വെച്ചിരുന്നത്. തുടര്‍ന്ന് ലാബ് അധികൃതര്‍ പരിശോധന ആരംഭിച്ചു.


ഇതിനെക്കുറിച്ച് കൂടുതല്‍ വായിക്കുക :