നൈജീരിയയില്‍ 100 വിദ്യാര്‍ത്ഥിനികളെ തട്ടിക്കൊണ്ട് പോയി

അബുജ| WEBDUNIA|
PRO
വടക്ക് കിഴക്കന്‍ നൈജീരിയയില്‍ 100ഓളം സ്‌കൂള്‍ വിദ്യാര്‍ത്ഥിനികളെ തോക്കുധാരികള്‍ തട്ടിക്കൊണ്ടുപോയി. ചൊവ്വാഴ്ച്ച രാത്രിയാണ് സംഭവം അരങ്ങേറിയത്.

ബോര്‍നോ സംസ്ഥാനത്തെ ചിബോക്കിലെ സ്‌കൂളിലെ ഹോസ്റ്റലില്‍ താമസിച്ചിരുന്ന വിദ്യാര്‍ത്ഥിനികളെയാണ് തട്ടിക്കൊണ്ടുപോയത്. സ്‌കൂളുകളില്‍ സ്ഥിരമായി ആക്രമണം നടത്തുന്ന ബൊക്കൊഹറാം തീവ്രവാദികളാണ് സംഭവത്തിന് പിന്നിലെന്ന് കരുതുന്നു.

ആകെ എത്ര വിദ്യാര്‍ത്ഥിനികളെ തോക്കുധാരികള്‍ തട്ടിക്കൊണ്ടുപോയി എന്ന കാര്യത്തില്‍ ഔദ്യോഗിക സ്ഥിരീകരണം ഉണ്ടായിട്ടില്ല. സ്‌കൂളില്‍ നിന്നും സ്‌ഫോടനശബ്ദവും വെടിയൊച്ചയും കേട്ടതായി സമീപവാസികള്‍ പറയുന്നു.

തോക്കുധാരികള്‍ തട്ടിക്കൊണ്ടുപോയ വിദ്യാര്‍ത്ഥിനികളില്‍ ചിലര്‍ രക്ഷപ്പെട്ട് സ്വന്തം വീടുകളില്‍ എത്തിയെന്ന് ബിബിസി റിപ്പോര്‍ട്ട് ചെയ്യുന്നു.


ഇതിനെക്കുറിച്ച് കൂടുതല്‍ വായിക്കുക :