സ്നോഡന്റെ വെളിപ്പെടുത്തലിന് പുലിറ്റ്‌സര്‍

ന്യൂയോര്‍ക്ക്| WEBDUNIA|
PRO
PRO
അമേരിക്ക നടത്തിയ സൈബര്‍ ചാരവൃത്തിയുടെ വിവരങ്ങള്‍ തുടര്‍ച്ചയായി റിപ്പോര്‍ട്ട് ചെയ്ത ഗാര്‍ഡിയന്‍ പത്രത്തിനും വാഷിംഗ്‌ടണ്‍ പോസ്റ്റിനും പബ്ലിസ് സര്‍വീസ് ജേര്‍ണലിസത്തിനുള്ള വര്‍ഷത്തെ പുലിറ്റ്‌സര്‍ പുരസ്‌കാരം.

യുഎസ് നാഷണല്‍ സെക്യൂരിറ്റി ഏജന്‍സി (എന്‍ എസ് എ)യുടെ മുന്‍കരാര്‍ ജീവനക്കാരന്‍ എഡ്വേര്‍ഡ് സ്‌നോഡന്‍ പുറത്തുവിട്ട വിവരങ്ങള്‍ അടിസ്ഥാനമാക്കിയുള്ള റിപ്പോര്‍ട്ടുകളാണ് കൊളംബിയ യൂണിവേഴ്‌സിറ്റി ജേര്‍ണലിസം സ്‌കൂള്‍ ഏര്‍പ്പെടുത്തിയിട്ടുള്ള പുരസ്‌കാരത്തിന് അര്‍ഹമായത്.

ബ്രേക്കിങ് ന്യൂസ് റിപ്പോര്‍ട്ടിംഗിനുള്ള പുരസ്‌കാരം അമേരിക്കയിലെ ബോസ്റ്റണ്‍ ഗ്ലോബ് കരസ്ഥമാക്കി. ഭരണത്തില്‍ പൊതുജനങ്ങള്‍ക്കും പങ്കുണ്ടെന്ന് വിശ്വസിക്കുന്നവരുടെ വിശ്വാസത്തെ സാധൂകരിക്കുന്നതാണ് അവാര്‍ഡെന്ന് ദി ഗാര്‍ഡിയന്‍ പ്രസിദ്ധീകരിച്ച പ്രസ്താവനയില്‍ സ്‌നോഡന്‍ പറഞ്ഞു. ചാരപ്രവര്‍ത്തനത്തിന് അമേരിക്ക കുറ്റം ചുമത്തിയതിനെ തുടര്‍ന്ന്, റഷ്യയില്‍ അഭയാര്‍ഥിയായി കഴിയുകയാണ് സ്‌നോഡന്‍ ഇപ്പോള്‍.

കവിതാ വിഭാഗത്തില്‍ ഇന്ത്യന്‍ വംശജനായ വിജയ് ശേഷാദ്രിക്കാണ് പുലിറ്റ്‌സര്‍ സമ്മാനം ലഭിച്ചത്. '3 സെക്ഷന്‍സ്' എന്ന കവിതാ സമാഹാരമാണ് അദ്ദേഹത്തെ അതിന് അര്‍ഹനാക്കിയത്.


ഇതിനെക്കുറിച്ച് കൂടുതല്‍ വായിക്കുക :