കൂട്ടബലാത്സംഗത്തിന് ഇരയായ പെണ്‍കുട്ടിക്ക് ഏറ്റവും മികച്ച ചികിത്സയാണു നല്‍കിയതെന്നും ജീവന് രക്ഷിക്കാന്‍ സാധിക്കാത്തതില്‍ അതിയായ ദുഃഖമുണ്ടെന്നും മൗണ്ട് എലിസബത്ത് ആശുപത്രി ചീഫ് എക്സിക്യുട്ടിവ് ഓഫിസര്‍ ഡോ കെല്‍വിന്‍ ലോ.
ആന്തരികാവയവങ്ങള്‍ക്കേറ്റ പരുക്കു ഗുരുതരമായതാണു മരണ കാരണം. പെണ്‍കുട്ടിയുടെ ജീവന് നിലനിര്‍ത്താന്‍ എല്ലാവിധ ചികിത്സകളും നല്കി.
ആഴത്തിലുളള മുറിവുകളായിരുന്നു പെണ്‍കുട്ടിയുടേത്. കൂടാതെ അണുബാധയും ഉണ്ടായി. മികച്ച ചികിത്സ നല്‍കാനാണ് ഇന്ത്യന്‍ സര്‍ക്കാരും മാതാപിതാക്കളും ആവശ്യപ്പെട്ടതെന്നും കെല്‍വിന്‍ ലോ പറഞ്ഞു.