ദേശീയം | വിദേശവാര്‍ത്ത | കേരള വാര്‍ത്ത | സമകാലികം
പ്രധാന താള്‍ » വാര്‍ത്താലോകം » വാര്‍ത്ത » വിദേശവാര്‍ത്ത » റഷ്യന്‍ ചെറുവിമാനം തകര്‍ന്ന് 10 മരണം (Ten Dead in Plane Crash in Russian far East: Official)
PRO
PRO
റഷ്യയില്‍ ചെറുവിമാനം തകര്‍ന്ന് പത്ത് പേര്‍ കൊല്ലപ്പെടുകയും നാല് പേര്‍ക്ക് ഗുരുതരമായി പരുക്കേല്‍ക്കുകയും ചെയ്‌തു. റഷ്യയിലെ കംചത്‌ക പ്രവിശ്യയിലാണ് വിമാനം തകര്‍ന്ന് വീണത്.

14 പേരുമായി പെട്രോപവലോസ്കില്‍ നിന്ന് പാല്‍‌നയിലേക്ക് പോകുകയായിരുന്ന ചെറുവിമാനം ഒക്കോസ്തക് കടലിന്റെ തീരത്ത് തകര്‍ന്ന് വീഴുകയായിരുന്നു. തുടര്‍ന്ന് പാല്‍‌നയില്‍ നിന്നും ഹെലികോപ്‌ടറെത്തിയാണ് രക്ഷാപ്രവര്‍ത്തനങ്ങള്‍ നടത്തിയത്ത്. മോശം കാലാവസ്ഥയാണ് അപകടത്തിന് കാരണമായതെന്ന് സംശയിക്കുന്നു.

വിമാനത്തിന്റെ പൈലറ്റും ഒരു കൈക്കുഞ്ഞുമടക്കം പത്ത് പേര്‍ സംഭവസ്ഥലത്തുവച്ച് തന്നെ മരിച്ചു. വിമാനം തകര്‍ന്നതിന്റെ കാരണം ഇതുവരെ വ്യക്‍തമായിട്ടില്ല. സംഭവത്തെക്കുറിച്ച് അന്വേഷണമാരംഭിച്ചു.
ബന്ധപ്പെട്ടവ
Webdunia Webdunia