ദേശീയം | വിദേശവാര്‍ത്ത | കേരള വാര്‍ത്ത | ഇന്ന് അറിയാന്‍ | സമകാലികം
പ്രധാന താള്‍ » വാര്‍ത്താലോകം » വാര്‍ത്ത » വിദേശവാര്‍ത്ത » മക്കളെ വീട്ടില്‍ നിന്ന് അടിച്ചിറക്കി; അമ്മ ജയിലിലായി! (Mom Arrested for Ejecting Sons, 9 and 13)
ആണ്മക്കളെ വീട്ടില്‍ നിന്ന് പുറത്താക്കിയ അമ്മയെ അറസ്റ്റ് ചെയ്ത് ജയിലില്‍ അയച്ചു. ഒമ്പതും പതിമൂന്നും വയസ്സ് പ്രായമുള്ള ആണ്മക്കളെയാണ് സെന്റ് ലൂസി കൌണ്ടിയിലെ ജെയിം ബെയല്‍(30) എന്ന സ്ത്രീ വീട്ടില്‍ നിന്ന് ഇറക്കിവിട്ടത്.

തിങ്കളാഴ്ച വൈകിട്ട് ഏഴ് മണിയോടെയായിരുന്നു സംഭവം. ഒമ്പതുകാരനായ മകന്‍ അസഭ്യം പറഞ്ഞതിന്റെ ദേഷ്യത്തിലാണ് സ്ത്രീ ഇങ്ങനെ ചെയ്തത്. എന്നാല്‍ 20 മിനിറ്റിന് ശേഷം മക്കളെക്കുറിച്ച് ഒരു വിവരവും ഇല്ലാത്തതിനേ തുടര്‍ന്ന് ഇവര്‍ പൊലീസില്‍ വിവരമറിയിച്ചു.

എഴുപത് കിലോമീറ്റര്‍ അകലെയുള്ള മുത്തശ്ശിയുടെ വീട്ടില്‍ കുട്ടികള്‍ എത്തിയിട്ടുണ്ടെന്ന് പൊലീസ് അന്വേഷണത്തില്‍ വ്യക്തമായി.

കുട്ടികളെ വീട്ടില്‍ നിന്ന് പുറത്താക്കിയതിന് ബെയലിനെതിരെ കേസെടുത്തു. അവരെ ജയിലിലയച്ചു.
ബന്ധപ്പെട്ടവ
WebduniaWebdunia