പോള്‍ ഒഹിയ അബുജ, ഞായര്‍, 1 ജനുവരി 2012( 16:02 IST )
നൈജീരിയയില്‍ വംശീയ കലാപത്തില്‍ 50 മരണം. നൈജീരിയയിലെ തെക്കു കിഴക്കന്‍ എബോണി സംസ്‌ഥാനത്ത് ഷെലു ജില്ലയില്‍ ഇസ, എസിലോ വംശീയ വിഭാഗങ്ങള്‍ തമ്മിലാണ് ഏറ്റമുട്ടിയത്.
കലാപത്തെ തുടര്‍ന്ന് പ്രസിഡന്റ് ഗുഡ്‌ലക്ക് ജോനാഥന്‍ സംസ്‌ഥാനത്ത് അടിയന്തരാവസ്‌ഥ പ്രഖ്യാപിച്ചു. 2008 ലും 2010 ലും ഇവിടെ സംഘര്‍ഷം നടന്നിരുന്നു.
അടിയന്തരാവസ്‌ഥയെ തുടര്‍ന്ന് എബോണിയിലേക്കുള്ള അതിര്‍ത്തികള്‍ എല്ലാം അടച്ചിരിക്കുകയാണ്. കലാപത്തിന്റെ സാഹചര്യത്തില്‍ ഇസ്ലാമിക തീവ്രവാദികള്‍ മുതലെടുപ്പിന് തുനിയാതിരിക്കാനാണ് ഈ നീക്കം. എന്ത് വില കൊടുത്തും അക്രമികളെ അടിച്ചൊതുക്കുമെന്ന് ടെലിവിഷനിലൂടെ നടത്തിയ അഭിസംബോധനയില്‍ ജൊനാഥാന്‍ പറഞ്ഞു.