ഒബാമയുടെ ടെലിപ്രോം‌പ്റ്റര്‍ കള്ളന്‍ കൊണ്ടുപോയി!

വാഷിംഗ്ടണ്‍| WEBDUNIA|
PRO
PRO
യു എസ് പ്രസിഡന്റ് ബരാക്ക് ഒബാമയുടെ ടെലിപ്രോം‌പ്റ്റര്‍ സൂക്ഷിച്ചിരുന്നട്രക്ക് മോഷണം പോയി. എന്നാല്‍ ഇത് പിന്നീട് കണ്ടെത്തുകയും ചെയ്തു. ട്രെലിപ്രോം‌പ്റ്ററിന് പുറമെ 200,000 ഡോളര്‍ വില വരുന്ന ഓഡിയോ സംവിധാനങ്ങളും ട്രക്കില്‍ ഉണ്ടായിരുന്നു. വെര്‍ജീനിയ ഹോട്ടലിലെ പാര്‍ക്കിംഗ് സ്ഥലത്ത് വച്ചാണ് ടക്ക് കാണാതായത്.

പിന്നീട് റിച്ച്‌മോണ്ട് വിമാനത്താവളത്തിന് സമീപത്തെ ഹോളീഡേ ഇന്‍ എക്സ്പ്രസില്‍ ട്രക്ക് കണ്ടെത്തുകയായിരുന്നു.

അമേരിക്കര്‍ പ്രതിരോധ വിഭാഗം ഈ സംഭവത്തെ ഗൌരവത്തോടെ തന്നെയാണ് കാണുന്നത്. ഇതെക്കുറിച്ച് അന്വേഷണം ആരംഭിച്ചു. എന്നാല്‍ ട്രക്കില്‍ വിലപ്പെട്ട രേഖകള്‍ ഒന്നും തന്നെ ഉണ്ടയിരുന്നില്ല എന്നാണ് റിപ്പോര്‍ട്ട്.



ഇതിനെക്കുറിച്ച് കൂടുതല്‍ വായിക്കുക :