ഒബാമ ഇപ്പോഴും സുന്ദരനെന്ന് മിഷേല്‍!

വാഷിംഗ്ടണ്‍| WEBDUNIA|
PRO
PRO
അമേരിക്കന്‍ പ്രസിഡന്റ് ബരാക് ഒബാമയുടെ അമ്പതാം ജന്മദിനമാണ് വ്യാഴാഴ്ച. പ്രായം അമ്പതായെങ്കിലെന്താ ഒബാമയുടെ ചുറുചുറുക്കിനും പ്രസരിപ്പിനും കുറവൊന്നും വന്നിട്ടില്ല. ഒബാമയുടെ പ്രിയപത്നി മിഷേല്‍ തന്നെയാണ് ഇത് സാക്ഷ്യപ്പെടുത്തുന്നത്.

‘ഈ അമ്പതാം വയസ്സിലും ഞാന്‍ സുന്ദരനാണെന്നാണ് മിഷേല്‍ പറയുന്നത്. വിട്ടൊഴിയാത്ത ഈ തിരക്കുകള്‍ കാരണം അല്പം നര ബാധിച്ചിട്ടുണ്ട്, അത് ഒഴിച്ചു നിര്‍ത്തിയാല്‍ ഞാന്‍ ഒട്ടും മോശക്കാരനല്ല‘- ഒബാമ പറയുന്നു. പക്ഷേ നരച്ച തലമുടി ഒബാമയെ വ്യത്യസ്തനാക്കുന്നു എന്നാണ് മക്കളായ മലിയയും സാഷയും അഭിപ്രായപ്പെടുന്നത്.

1961-ല്‍ ആണ് ഒബാമ ജനിച്ചത്. ആറടി ഉയരമുള്ള ഒബാമ ശരീരഭാരം അല്പം പോലും കൂടാതെ കാത്തുസൂക്ഷിക്കുന്നതില്‍ ശ്രദ്ധാലുവാണ്. നിത്യേനെയുള്ള വ്യായാമം തന്നെ ഇതിന്റെ രഹസ്യം. വെയ്റ്റ്ലിഫ്ടിംഗ്, ബാസ്ക്കറ്റ് ബോള്‍, ഗോള്‍ഫ് എന്നിവയെല്ലാം അമേരിക്കയുടെ ആദ്യ കറുത്ത വര്‍ഗക്കാരന്‍ പ്രസിഡന്റിന് പ്രിയപ്പെട്ടതാണ്.


ഇതിനെക്കുറിച്ച് കൂടുതല്‍ വായിക്കുക :