ഒബാമയുടെ സീറ്റ് വില്പനയ്ക്ക് വച്ചു; ബ്ലാഗോജെവിച്ച്‌ കുറ്റക്കാരന്‍

ഷിക്കാഗോ| WEBDUNIA|
ബരാക്‌ ഒബാമ അമേരിക്കന്‍ പ്രസിഡന്റായ വേളയില്‍ ഒഴിവുവന്ന സെനറ്റ്‌ സീറ്റ്‌ വില്‍ക്കാന്‍ ശ്രമിച്ചെന്ന കേസില്‍ ഇലിനോയി മുന്‍ ഗവര്‍ണര്‍ റോഡ്‌ ബ്ലഗോജെവിച്ച്‌ കുറ്റക്കാരനെന്ന് കോടതി.

2008-ലാണ് കേസിനാസ്പദമായ സംഭവം നടന്നത്. തുടര്‍ന്ന് ഇയാള്‍ അറസ്റ്റിലായി. 2009-ല്‍ ബ്ലാഗോജെവിച്ചിനെ ഗവര്‍ണര്‍ സ്ഥാനത്ത് നിന്ന് പുറത്താക്കുകയും ചെയ്തിരുന്നു.

അതേസമയം ബ്ലഗോജെവിച്ചിനെതിരെ ചുമത്തിയ 20 അഴിമതിക്കേസുകളില്‍ 17 എണ്ണത്തിലും ഇയാള്‍ കുറ്റക്കാരനാണെന്ന് തെളിഞ്ഞിട്ടുണ്ട്. കോടതി വിധി ഞെട്ടലിണ്ടാക്കിയതായി ബ്ലാഗോജെവിച്ച് പറഞ്ഞു.


ഇതിനെക്കുറിച്ച് കൂടുതല്‍ വായിക്കുക :