ബെര്‍ലുസ്കോണിക്ക് സ്ത്രീകള്‍ ‘പാഴ്സലുകള്‍’‍!

ലണ്ടന്‍| WEBDUNIA|
PRO
PRO
ലൈംഗികവിവാദത്തില്‍ അകപ്പെട്ട ഇറ്റാലിയന്‍ പ്രധാനമന്ത്രി ബെര്‍ലുസ്കോണിക്ക് സ്ത്രീകളെ ‘പാഴ്സലുകള്‍’‍ എന്ന കോഡ് ഉപയോഗിച്ചാണ് എത്തിച്ചുകൊടുത്തിരുന്നത് എന്ന് റിപ്പോര്‍ട്ട്. കേസിലെ ചില നിര്‍ണ്ണായക ടെലിഫോണ്‍ സംഭാഷണങ്ങളാണ് ഇക്കാര്യം വെളിവാക്കുന്നത്.

ബെര്‍ലുസ്കോണിക്കും മറ്റ് ആവശ്യക്കാര്‍ക്കും സ്ത്രീകളെ എത്തിച്ചു കൊടുക്കുന്ന ഇടനിലക്കാര്‍ കണ്ടെത്തിയ കോഡായിരുന്നു ‘പാഴ്സലുകള്‍’. ബെര്‍ലുസ്കോണിയുടെ സുഹൃത്തും സെലിബ്രിറ്റിയുമായ ഡാരിയോ മോറയാണ് ഇതിനായി പ്രവര്‍ത്തിച്ചത്. 55-കാരനായ ഇയാളും കേസില്‍ അന്വേഷണം നേരിടുന്നുണ്ട്. എന്നാല്‍ ബെര്‍ലുസ്കോണിക്ക് വേണ്ടി ഇത്തരത്തില്‍ പ്രവര്‍ത്തിച്ചു എന്ന ആരോപണം ഇയാള്‍ നിഷേധിച്ചിട്ടുണ്ട്.

ലൈംഗിക ആരോപണത്തില്‍ പ്രധാനമന്ത്രി വിചാരണ നേരിടണമെന്ന് മിലനിലെ കോടതി ഉത്തരവിട്ടിരുന്നു. പണം നല്‍കി പ്രായപൂര്‍ത്തിയാകാത്ത പെണ്‍കുട്ടിയുമായി ശാരീരികവേഴ്ച നടത്തി എന്ന കുറ്റം ചുമത്തി ബെര്‍ലുസ്കോണിയെ വിചാരണ ചെയ്യും. മോഷണ ആരോപണത്തെത്തുടര്‍ന്ന് കസ്റ്റഡിയിലായ പെണ്‍കുട്ടിയെ വിട്ടയയ്ക്കാന്‍ പോലീസിനുമേല്‍ സമ്മര്‍ദം ചെലുത്തിയെന്ന കുറ്റവുമുണ്ട്. മൂന്നു വനിതാജഡ്ജിമാര്‍ ചേര്‍ന്നാണ് വിചാരണ നടത്തുന്നത്.


ഇതിനെക്കുറിച്ച് കൂടുതല്‍ വായിക്കുക :