കശ്മീര്‍: പരിഹാരമില്ലാതെ മുന്നോട്ടുപോകാനാവില്ല

ഇസ്ലാമാബാദ്‌| WEBDUNIA|
PTI
കശ്മീര്‍ പ്രശ്നത്തില്‍ പരിഹാരം കാണാതെ മുന്നോട്ടു പോകാന്‍ പ്രയാസമാണെന്ന് ഇന്ത്യന്‍ പ്രധാനമന്ത്രി മന്‍‌മോഹന്‍ സിംഗിനെ ധരിപ്പിച്ചതായി പാകിസ്ഥാന്‍ പ്രധാനമന്ത്രി യൂസഫ് റാസ ഗിലാനി. ഇതുള്‍പ്പടെ എല്ലാ വിഷയങ്ങളും ഇന്ത്യയില്‍ വച്ച് ചര്‍ച്ച ചെയ്തതായും ഗിലാനി വ്യക്തമാക്കി.

മന്‍‌മോഹന്‍ സിംഗുമായുള്ള ചര്‍ച്ചകള്‍ക്കുള്ള സുവര്‍ണാവസരമായാണ് ഇന്ത്യാ - പാക് ക്രിക്കറ്റ് സെമി മത്സരത്തെ കണ്ടത്. എന്നാല്‍ പാകിസ്ഥാനിലെ മുന്‍ ഭരണാധികാരികള്‍ ക്രിക്കറ്റിനെ നയതന്ത്രം മെച്ചപ്പെടുത്താനുള്ള അവസരമായി ഉപയോഗിക്കാത്തതുമായി ഇപ്പോള്‍ ഒരു താരതമ്യത്തിന്‍റെ ആവശ്യമില്ലെന്ന് ഗിലാനി പറഞ്ഞു.

2008ല്‍ ഈജിപ്തിലും 2009ല്‍ തിംഭുവിലും ഇന്ത്യ - പാക് ചര്‍ച്ച തുടരാന്‍ തീരുമാനിച്ചിരുന്നതായും ഗിലാനി വെളിപ്പെടുത്തി. ഒരു പാക് ടെലിവിഷന് നല്‍കിയ അഭിമുഖത്തിലാണ് ഗിലാനി ഇക്കാര്യം പറയുന്നത്.


ഇതിനെക്കുറിച്ച് കൂടുതല്‍ വായിക്കുക :