ദേശീയം | വിദേശവാര്‍ത്ത | കേരള വാര്‍ത്ത | സമകാലികം | ഇന്ന് അറിയാന്‍
പ്രധാന താള്‍ » വാര്‍ത്താലോകം » വാര്‍ത്ത » വിദേശവാര്‍ത്ത » ഖുര്‍ആന്‍ കത്തിക്കലുമായി മുന്നോട്ടുപോകും: ജോണ്‍സ് (US church to go ahead with Sept 11 Quran burning)
Bookmark and Share Feedback Print
 
PRO
ലോക വ്യാപാര കേന്ദ്രത്തില്‍ നടന്ന ഭീകരാക്രമണത്തിന്റെ വാര്‍ഷിക ദിനത്തില്‍ ഖുര്‍ആന്‍ പ്രതികള്‍ കത്തിക്കാനുള്ള നീക്കവുമായി മുന്നോട്ട് പോകുമെന്ന് അമേരിക്കയിലെ ഡവ് വേള്‍ഡ് ഔട്ട് റീച്ച് സെന്ററിലെ പാസ്റ്റര്‍ ടെറി ജോണ്‍സ്. സെപ്റ്റംബര്‍ 11 ഭീകരാക്രമണത്തിന്‍റേ ഒമ്പതാം വാര്‍ഷികദിനമായ ശനിയാഴ്ചയാണ് ഖുര്‍‌ആന്‍ കത്തിക്കുകയെന്ന് ജോണ്‍സ് പറഞ്ഞു.

ജോണ്‍സിന്‍റെ നടപടിയ്ക്കെതിരെ ലോകവ്യാപകമായി പ്രതിഷേധമുയരുന്ന പശ്ചാത്തലത്തിലാണ് അദ്ദേഹത്തിന്‍റെ പ്രതികരണം. ഖുര്‍‌ആന്‍ കത്തിക്കാനുള്ള നീക്കത്തില്‍ നിന്ന് പിന്‍‌മാറണമെന്ന് യു എസ് വിദേശകാര്യ സെക്രട്ടറി ഹിലാരി ക്ലിന്‍റണും മുന്‍ പ്രസിഡന്‍റ് ബില്‍ ക്ലിന്‍റണും കഴിഞ്ഞ ദിവസം ആവശ്യപ്പെട്ടിരുന്നു. ഖുര്‍‌ആന്‍ കത്തിക്കാനുള്ള നീ‍ക്കം അഫ്ഗാനിലെ താലിബാന്‍ തീവ്രവാദികളെ കൂടുതല്‍ പ്രകോപിതരാക്കുമെന്നും ഇത് യു എസ് സേനയ്ക്ക് തിരിച്ചടിയാവുമെന്നും അഫ്ഗാനിലെ യു എസ് സൈനിക മേധാവി ജനറല്‍ ഡേവിഡ് പെട്രിയൂസ് മുന്നറിയിപ്പ് നല്‍കിയിരുന്നു.

ജനറല്‍ പെട്രിയൂസിന്റെ ആശങ്കകള്‍ നിലനില്‍ക്കുന്നതാണെങ്കിലും ഖുര്‍ആന്‍ കത്തിക്കാനുള്ള തീരുമാനത്തില്‍ നിന്ന് പിറകോട്ട് പോകില്ലെന്ന് അസോസിയേറ്റ് പ്രസിനു നല്‍കിയ ടെലഫോണ്‍ അഭിമുഖത്തില്‍ ജോണ്‍സ് വ്യക്തമാക്കി. ഭയപ്പെടുത്തി തങ്ങളെ ഭരിക്കാനാവില്ല എന്ന സന്ദേശം റാഡിക്കല്‍ ഇസ്‌ലാമിസ്റ്റുകള്‍ക്ക് നല്‍കുകയാണ് ഈ നടപടി വഴി ചെയ്യുന്നതെന്ന് അദ്ദേഹം പറഞ്ഞു. അമേരിക്കയില്‍ ഒട്ടും വേരോട്ടമില്ലാത്ത മതസഭയാണ് ജോണ്‍സിന്റെ നേതൃത്വത്തില്‍ ഫ്ലോറിഡയില്‍ പ്രവര്‍ത്തിക്കുന്നത്. ഇതില്‍ 50 പേര്‍ മാത്രമാണ് അംഗങ്ങളായുള്ളത്.
തിരച്ചിലുമായി ബന്ധപ്പെട്ട വിവരങ്ങള്‍