ദേശീയം | വിദേശവാര്‍ത്ത | കേരള വാര്‍ത്ത | സമകാലികം | ഇന്ന് അറിയാന്‍
പ്രധാന താള്‍ » വാര്‍ത്താലോകം » വാര്‍ത്ത » വിദേശവാര്‍ത്ത » ജീസസ് എയിഡ്സ് രോഗിയായിരുന്നു: പാസ്റ്റര്‍ (Jesus was HIV positive)
Bookmark and Share Feedback Print
 
PRO
ദക്ഷിണാഫ്രിക്കയില്‍ പടര്‍ന്ന് പിടിക്കുന്ന എയിഡ്സിനെതിരെ പോരാടാന്‍ ജീസസിനെ ഒരു എയിഡ്സ് രോഗിയാക്കി ചിത്രീകരിച്ച് പ്രഭാഷണം നടത്തിയത് വിവാദമാവുന്നു. കഴിഞ്ഞ ഞായറാഴ്ച, കേപ്‌ടൌണിലെ പാസ്റ്ററായ സൊല സ്കൊസാനയാണ് ജീസസ് എച്ച്‌ഐവി പോസിറ്റീവ് ആണെന്ന പ്രഭാഷണം നടത്തിയത്.

ജീസസ് രോഗിയും ആലംബഹീനനും ആയിരുന്നു എന്ന് ബൈബിളില്‍ പല ഭാഗങ്ങളിലും പറയുന്നുണ്ട്. ആളുകളെ പരിചരിക്കുകയും അവര്‍ക്കായി നല്ലത് ചെയ്യുകയും ചെയ്യുന്ന ദൈവത്തെ ചിത്രീകരിക്കുകയാണ് ഒരു പാസ്റ്റര്‍ എന്ന നിലയില്‍ തന്റെ ധര്‍മ്മമെന്ന് പറഞ്ഞ് സ്കൊസാന തന്റെ പ്രവര്‍ത്തിയെ ന്യായീകരിച്ചു. പോരാത്തതിന്, ആരാധനാ സമൂഹത്തിനു മുന്നില്‍ വച്ച് നൂറോളം വരുന്ന യുവാക്കളുമൊത്ത് എച്ച് ഐ വി പരിശോധനയ്ക്ക് വിധേയനാവുകയും ചെയ്തു.

സ്കൊസാനയുടെ രണ്ട് സഹോദരിമാര്‍ കഴിഞ്ഞ മാസം എയിഡ്സ് ബാധിച്ച് മരിച്ചിരുന്നു. എയിഡ്സ് ബാധ മൂലം ഒരു ദിവസം ആയിരം പേരില്‍ കൂടുതല്‍ മരണത്തിന് കീഴടങ്ങുന്ന സാഹചര്യത്തിലും ക്രിസ്ത്യന്‍ പുരോഹിതര്‍ മൌനമാചരിക്കുന്നതു മൂലമാ‍ണ് താന്‍ ഇത്തരമൊരു പ്രഭാഷണത്തിലൂടെ എയിഡ്സ് രോഗത്തിനെതിരെ പോരാടാന്‍ വിശ്വാസികളെ പ്രേരിപ്പിച്ചതെന്ന് സ്കൊസാ‍ന പറയുന്നു.

സ്കൊസാനയുടെ പ്രവര്‍ത്തി ദക്ഷിണാഫ്രിക്കയിലെ എയിഡ്സ് കൌണ്‍സിലിന്റെ പ്രശംസയ്ക്ക് പാത്രമായി എങ്കിലും ജീസസിനെ എയിഡ്സുമായി ബന്ധപ്പെടുത്തിയത് പുരോഹിതന്മാര്‍ക്ക് ഉള്‍ക്കൊള്ളാനായിട്ടില്ല.
തിരച്ചിലുമായി ബന്ധപ്പെട്ട വിവരങ്ങള്‍