ദേശീയം | വിദേശവാര്‍ത്ത | കേരള വാര്‍ത്ത | സമകാലികം | ഇന്ന് അറിയാന്‍
പ്രധാന താള്‍ » വാര്‍ത്താലോകം » വാര്‍ത്ത » വിദേശവാര്‍ത്ത » ചൈനയെ ഇന്ത്യ ആശങ്ക അറിയിച്ചു (PLA in PoK: India conveys concern to Beijing)
Bookmark and Share Feedback Print
 
പാക് അധീന കശ്മീരിലെ ചൈനീസ് സാന്നിധ്യത്തെക്കുറിച്ചുള്ള ആശങ്കകള്‍ ഇന്ത്യ ചൈനയെ ഔദ്യോഗികമായി അറിയിച്ചു. ഗില്‍‌ഗിത് - ബള്‍ട്ടിസ്ഥാന്‍ മേഖലയില്‍ 11000 ചൈനീസ് സൈനികര്‍ പ്രവര്‍ത്തിക്കുന്നതായി പുറത്തുവന്ന റിപ്പോര്‍ട്ടുകളുടെ അടിസ്ഥാനത്തിലാണ് ഇന്ത്യ ആശങ്ക അറിയിച്ചിരിക്കുന്നത്.

ചൈനയിലെ ഇന്ത്യന്‍ അംബാസഡറായ എസ് ജയ്‌ശങ്കറാണ് പാക് അധീന കശ്മീരിലെ ചൈനീസ് സാന്നിധ്യത്തെയും പ്രവര്‍ത്തനങ്ങളെയും പറ്റി ചൈനീസ് വിദേശകാര്യ സഹമന്ത്രി സാങ് സിജുനുമായി ചര്‍ച്ച നടത്തുകയും ഇന്ത്യയുടെ അഭിപ്രായം അറിയിക്കുകയും ചെയ്തത്.

ഈ മേഖലയിലെ പീപ്പിള്‍സ് ലിബറേഷന്‍ ആര്‍മി(പി എല്‍ എ)യുടെ സാന്നിധ്യത്തെക്കുറിച്ചും ജെയ്ശങ്കര്‍ ചൈനയെ ആശങ്ക അറിയിച്ചു. ഈ സേനയുടെ സാന്നിധ്യത്തെക്കുറിച്ചുള്ള വാര്‍ത്തകള്‍ അടിസ്ഥാന രഹിതമാണെന്ന് ചൈന കഴിഞ്ഞ ദിവസം പ്രഖ്യാപിച്ചിരുന്നു.

പി എല്‍ എയുടെ സാന്നിധ്യത്തെക്കുറിച്ചുള്ള വാര്‍ത്തകള്‍ പുറത്തു വന്നപ്പോള്‍ ‘വാര്‍ത്ത സത്യമാണെങ്കില്‍ അത് അങ്ങേയറ്റം ഗൌരവതരമായ വിഷയമാണ്’ എന്നാണ് ഇന്ത്യ പ്രതികരിച്ചത്.
തിരച്ചിലുമായി ബന്ധപ്പെട്ട വിവരങ്ങള്‍