ദേശീയം | വിദേശവാര്‍ത്ത | കേരള വാര്‍ത്ത | സമകാലികം | ഇന്ന് അറിയാന്‍
പ്രധാന താള്‍ » വാര്‍ത്താലോകം » വാര്‍ത്ത » വിദേശവാര്‍ത്ത » താലിബാന് സാമ്പത്തിക പ്രതിസന്ധിയെന്ന് യുഎസ് (Taliban facing financial crisis: US General)
Bookmark and Share Feedback Print
 
PRO
ആഗോള സാമ്പത്തിക പ്രതിസന്ധിയുടെ രൂക്ഷത വ്യവസായ ലോകത്തെ മാത്രമല്ല തീവ്രവാദ വ്യവസായത്തെയും ബാധിച്ചുവെന്ന് അമേരിക്ക. അഫ്ഗാന്‍ തീവ്രവാദ സംഘടനയായ താലിബാനെയാണ് യു എസ് ഇക്കാര്യത്തില്‍ ഉദാഹരണമായി ചൂണ്ടിക്കാട്ടുന്നത്. താലിബാന്‍ കടുത്ത സാമ്പത്തിക പ്രതിസന്ധിയിലൂടെയാണ് കടന്നുപോവുന്നതെന്ന് യു എസ് രഹസ്വാന്വേഷണവൃത്തങ്ങളെ ഉദ്ധരിച്ച് അഫ്ഗാനിലെ യു എസ് മറൈന്‍സ് കോര്‍പ്സ് മേജര്‍ ജനറലായ റിച്ചാര്‍ഡ് മില്‍‌സ് പറഞ്ഞു.

കഞ്ചാവ് കൃഷിയിലൂടെയാണ് താലിബാന്‍ പ്രധാനമായും ആക്രമണങ്ങള്‍ക്കുള്ള പണം കണ്ടെത്തുന്നത്. എന്നാല്‍ സമീപകാലത്ത് കഞ്ചാവ് കൃഷിയിലും മയക്കുമരുന്ന് വ്യാപാരത്തിലുമുണ്ടായ ഇടിവ് താലിബാന്‍റെ സാമ്പത്തികഭദ്രതയെ തന്നെ ബാധിച്ചുവെന്ന് മില്‍‌സ് വ്യക്തമാക്കി. താലിബാന്‍റെ ശക്തികേന്ദ്രമായ ഹെല്‍മന്ദ് പ്രവിശ്യയില്‍ പ്രവര്‍ത്തനങ്ങള്‍ ശക്തിപ്പെടുത്തുന്നതിന് കഴിഞ്ഞ വര്‍ഷം ഇതേക്കാലയളവില്‍ ഉണ്ടായിരുന്നതിന്‍റെ പകുതി പണം മാത്രമെ താലിബാന്‍റെ കൈവശമുള്ളു.

ഇതിനെ തുടര്‍ന്ന് ഈ പ്രവിശ്യയില്‍ താലിബാന്‍ സാമ്പത്തിക അടിയന്തിരാവസ്ഥ പ്രഖ്യാപിച്ചിരിക്കുകയാണെന്നും മില്‍‌സ് വ്യക്തമാക്കി. ഇതോടെ വന്‍‌പ്രഹരശേഷിയുള്ള സ്ഫോടക വസ്തുക്കള്‍ ഉപയോഗിച്ചിരുന്ന താലിബാന്‍‌കാര്‍ സാധാരണ വെടിയുണ്ട ഉപയോഗിച്ചു തുടങ്ങിയെന്നും അദ്ദേഹം പറഞ്ഞു.
തിരച്ചിലുമായി ബന്ധപ്പെട്ട വിവരങ്ങള്‍