ദേശീയം | വിദേശവാര്‍ത്ത | കേരള വാര്‍ത്ത | സമകാലികം | ഇന്ന് അറിയാന്‍
പ്രധാന താള്‍ » വാര്‍ത്താലോകം » വാര്‍ത്ത » വിദേശവാര്‍ത്ത » ചൈനയില്‍ 120 കിലോമീറ്റര്‍ ട്രാഫിക് ജാം (China jam is back: 120km, 10k vehicles)
Bookmark and Share Feedback Print
 
PRO
വാഹനവുമായി റോഡിലിറങ്ങുന്നവരുടെ പേടി സ്വപ്നമാണ് ട്രാഫിക് ജാം. എന്നാല്‍ ഏതൊരു ഡ്രൈവറും സ്വപ്നത്തില്‍പ്പോലും കണ്ടിട്ടില്ലാത്തൊരു ട്രാഫിക് ജാമിന് കഴിഞ്ഞ ദിവസം വടക്കന്‍ ചൈനയിലെ നിരത്തുകള്‍ വേദിയായി. ഒന്നും രണ്ടും കിലോമീറ്ററൊന്നുമല്ല. 120 കിലോമീറ്റര്‍. ബീജിംഗിലേയ്ക്കുള്ള മൊംഗോളിയ ദേശീയ പാതയാണ് റെക്കോര്‍ഡ് ട്രാഫിക് ജാം കൊണ്ട് വീര്‍പ്പുമുട്ടിയത്.

ചരക്കു കയറ്റി വന്ന കൂറ്റന്‍ ട്രക്കുകളായിരുന്നു വാഹനനിരയില്‍ അധികവും. ട്രാഫിക് ജാമിന്‍റെ ദൃശ്യങ്ങള്‍ ചൈനീസ് ടെലിവിഷന്‍ ചാനലുകള്‍ സം‌പ്രേക്ഷണം ചെയ്തിരുന്നു. ദേശീയ പാത വലിയൊരു പാര്‍ക്കിംഗ് സ്ഥലം പോലെ തോന്നിച്ചുവെന്നാണ് ഇതുകണ്ടവര്‍ പറയുന്നത്. ഏതാണ്ട് പതിനായിരത്തോളം കൂറ്റന്‍ ട്രക്കുകളാണ് ഒന്നിനു പുറകെ ഒന്നായി നിരത്തിലൂടെ ഇഴഞ്ഞു നീങ്ങിയത്.

രാവിലെ തുടങ്ങിയ കുരുക്ക് നീങ്ങി വാഹനങ്ങള്‍ നീങ്ങി തുടങ്ങിയപ്പോ‍ഴേക്കും നേരം ഇരുട്ടിയിരുന്നു. ഇതിനു മുന്‍പ് 100 കിലോ മീറ്റര്‍ ദൂരം ട്രാഫിക് ജാം രൂപപ്പെട്ടതായിരുന്നു ചൈനയിലെ റെക്കോര്‍ഡ്. ഒമ്പത് ദിവസം കൊണ്ടായിരുന്നു ഈ കുരുക്ക് അധികൃതര്‍ അഴിച്ചെടുത്തത്. ഇപ്പോഴത്തെ ട്രാഫിക് ജാമിന്‍റെ കാരണമെന്തെന്ന് അധികൃതര്‍ വ്യക്തമാക്കിയിട്ടില്ല.
തിരച്ചിലുമായി ബന്ധപ്പെട്ട വിവരങ്ങള്‍
ഇതും തിരയുക: ചൈന, ട്രാഫിക് ജാം