ബെയ്ജിംഗ്, വെള്ളി, 3 സെപ്റ്റംബര്‍ 2010( 09:55 IST )
ചൈനയിലെ യുനാന്‍ പ്രവിശ്യയിലുണ്ടായ മണ്ണിടിച്ചിലില്‍ 12 പേര്‍ മരിച്ചു. ചൈനയിലെ ലോംഗ്‌യാംഗ് ജില്ലയിലെ ഹെഡോംഗ് ഗ്രാമത്തിലാണ് മണ്ണിടിച്ചിലുണ്ടായത്.
ബുധനാഴ്ച രാത്രി പത്തരയോടെ ആയിരുന്നു ഉരുള്‍പൊട്ടലുണ്ടായത്. ബുധനാഴ്ച രാത്രി ഉണ്ടായ മണ്ണിടിച്ചിലില്‍ 36 പേരെ കാണാതായിട്ടുണ്ട്.
23 പേരെ രക്ഷപ്പെടുത്തി. 21 കുടുംബങ്ങളിലെ 71 പേരാണ് മണ്ണിടിച്ചിലില്‍ അകപ്പെട്ടത്. ആയിരത്തോളം പേര്‍ രക്ഷാപ്രവര്‍ത്തനങ്ങളില്‍ ഏര്‍പ്പെട്ടിട്ടുണ്ടെന്ന് അധികൃതര്‍ അറിയിച്ചു.