ദേശീയം | വിദേശവാര്‍ത്ത | കേരള വാര്‍ത്ത | സമകാലികം | ഇന്ന് അറിയാന്‍
പ്രധാന താള്‍ » വാര്‍ത്താലോകം » വാര്‍ത്ത » വിദേശവാര്‍ത്ത » ബ്രൂണിയുടെ പ്രണയരഹസ്യങ്ങള്‍ ചുരുളഴിയുന്നു (Book on ‘secret lovers’ of Carla Bruni set to release in France)
Bookmark and Share Feedback Print
 
PRO
ഫ്രഞ്ച് പ്രസിഡന്‍റ് നിക്കോളാസ് സര്‍ക്കോസിയുടെ ഭാര്യയും നടിയും മോഡലുമായ കാര്‍ലാ ബ്രൂണിയുടെ പ്രണയരഹസ്യങ്ങളടങ്ങിയ പുസ്തകം ഈ മാസം പുറത്തിറങ്ങും. ബെസ്മ ലഹൌരിയാണ് പുസ്തകം തയ്യാറാക്കിയിരിക്കുന്നത്.

പുസ്തകത്തിന്‍റെ ഉളളടക്കം അതീവരഹസ്യമാക്കി വെച്ചിരിക്കുകയാണ് പ്രസാധകരായ ഫ്ലാമരിയോണ്‍. പേര് പോലും ഇതുവരെ പുറത്തുവിട്ടിട്ടില്ല. പുസ്തത്തില്‍ ബ്രൂണിയുടെ രഹസ്യകാമുകന്‍‌മാരെക്കുറിച്ചും പ്ലാസ്റ്റിക് സര്‍ജറിയ്ക്ക് വിധേയയായതിനെക്കുറിച്ചുമുള്ള വിവരങ്ങള്‍ ഉള്‍ക്കൊള്ളിച്ചിട്ടുണ്ടെന്നാണ് റിപ്പോര്‍ട്ട്.

പോപ് താരം, മോഡല്‍, പ്രഥമ വനിത എന്നീ നിലകളില്‍ പണത്തിനും പ്രശസ്തിയ്ക്കുമിടയില്‍ ജീവിക്കുന്ന ബ്രൂണിയുടെ തിരക്കേറിയ ജീവിതത്തെക്കുറിച്ചും ഇഷ്ടങ്ങളെക്കുറിച്ചുമെല്ലാമുള്ള സത്യസന്ധമായ അന്വേഷണമായിരിക്കും പുസ്തകമെന്ന് ഗ്രന്ഥകര്‍ത്താവായ ബെസ്മ ലഹൌരി പറഞ്ഞു.

ബെസ്മ ലഹൌരി തന്നെയാണ് ഫ്രഞ്ച് ഫുട്ബോള്‍ താരം സിനദീന്‍ സിദാന്‍റെ ആത്മകഥയും തയ്യാറാക്കിയത്. അടുത്ത രണ്ടാഴ്ചയ്ക്കുള്ളില്‍ പുസ്തകം പുറത്തിറങ്ങുമെന്നും ലഹൌരി വ്യക്തമാക്കി. ബ്രൂണി ക്യാമ്പിലെ ആരുടെയും സഹായമില്ലാത്തെ തയ്യാറാക്കിയ പുസ്തകം പക്ഷപാതരഹിതമായിരിക്കുമെന്ന് പ്രസാധകര്‍ ഉറപ്പ് നല്‍കുന്നു.
തിരച്ചിലുമായി ബന്ധപ്പെട്ട വിവരങ്ങള്‍