ഗാര്‍ഗ് വധം: ഒരു 16 കാരനും അറസ്റ്റില്‍

മെല്‍ബണ്‍| WEBDUNIA| Last Modified വെള്ളി, 18 ജൂണ്‍ 2010 (11:02 IST)
നിതിന്‍ ഗാര്‍ഗ് (21) എന്ന ഇന്ത്യന്‍ വിദ്യാര്‍ത്ഥിയെ കൊല ചെയ്ത കേസുമായി ബന്ധപ്പെട്ട് ഓസ്ട്രേലിയന്‍ വംശജനായ ഒരു 16 കാരനെ കൂടി പൊലീസ് അറസ്റ്റ് ചെയ്തു. കഴിഞ്ഞ ദിവസം ഇതേ കേസില്‍ ഒരു 15 കാരനെ അറസ്റ്റ് ചെയ്തിരുന്നു.

കൊലപാതകത്തിനു കൂട്ടു നിന്നു എന്ന കുറ്റമാണ് അറസ്റ്റിലായ 16 കാരനു മേല്‍ ചുമത്തിയിരിക്കുന്നത്. യാരാവില്ലെ സ്വദേശിയാണ് അറസ്റ്റിലാ‍യ ആണ്‍കുട്ടി.

ജനുവരി രണ്ടിന് രാത്രി 9:30 ന് പടിഞ്ഞാറന്‍ മെല്‍ബണിലെ ക്രൂയിക്‍ഷാങ്ക് പാര്‍ക്കിലൂടെ യാരാവില്ലെയിലെ ജോലിസ്ഥലത്തേക്ക് പോകുമ്പോഴാണ് 21 കാരനായ ഗാര്‍ഗിന് കുത്തേറ്റത്. കുത്തേറ്റ ഗാര്‍ഗ് താന്‍ ജോലി ചെയ്യുന്ന ഫുഡ് ഔട്ട്‌ലെറ്റിലേക്ക് ഇഴഞ്ഞെത്തിയെങ്കിലും അധികസമയം കഴിയുന്നതിനു മുമ്പ് മരിച്ചു.

പണാപഹരണത്തിനു വേണ്ടിയല്ല ഗാര്‍ഗിനെ കൊന്നതെന്ന് മാധ്യമങ്ങള്‍ റിപ്പോര്‍ട്ട് ചെയ്തിരുന്നു. ഇയാളുടെ കൈവശമുണ്ടായിരുന്ന വിലപിടിച്ച വസ്തുക്കള്‍ കുത്തേറ്റ സ്ഥലത്ത് ചിതറിക്കിടക്കുന്ന നിലയില്‍ പൊലീസ് കണ്ടെത്തിയിരുന്നു.



ഇതിനെക്കുറിച്ച് കൂടുതല്‍ വായിക്കുക :