ട്വിറ്ററില്‍ കൊറിയക്കാരന്റെ ആത്മഹത്യാക്കുറിപ്പ്

ലണ്ടന്‍| WEBDUNIA| Last Modified വ്യാഴം, 17 ജൂണ്‍ 2010 (12:36 IST)
മൈക്രോ ബ്ലോഗിംഗ് സൈറ്റായ ട്വിറ്ററില്‍ ആത്മഹത്യാക്കുറിപ്പ് പോസ്റ്റ് ചെയ്ത ശേഷം കൊറിയക്കാരന്‍ ആത്മഹത്യ ചെയ്തു. ഞായറാഴ്ച ആത്മഹത്യാക്കുറിപ്പ് പോസ്റ്റ് ചെയ്ത ലീ കി-ഹുവയുടെ മൃതദേഹം ചൊവ്വാഴ്ചയാണ് പൊലീസ് കണ്ടെത്തിയതെന്ന് കൊറിയന്‍ മാധ്യമങ്ങള്‍ റിപ്പോര്‍ട്ട് ചെയ്തു.

ഒരു ബാറില്‍ ജോക്കിയായി ജോലി നോക്കിയിരുന്ന ലീ സാമ്പത്തിക പരാധീനത മൂലമാണ് ആത്മഹത്യ ചെയ്തതെന്ന് ട്വിറ്റര്‍ പോസ്റ്റില്‍ സൂചനയുണ്ട്. ആത്മഹത്യാക്കുറിപ്പ് പോസ്റ്റ് ചെയ്ത ശേഷം ബന്ധുക്കളും സുഹൃത്തുക്കളും ഇയാള്‍ക്കായി തെരച്ചില്‍ നടത്തിയെങ്കിലും ഫലമുണ്ടായില്ല.

ഹാന്‍ നദിയില്‍ ഒരു ബോട്ടിന്റെ ഡോക്കില്‍ തൂങ്ങി മരിച്ച നിലയിലാണ് ലീയുടെ മൃതദേഹം കണ്ടെത്തിയത്.

“ ഞാന്‍ ആത്മഹത്യ ചെയ്യാന്‍ പോകുന്നു. എല്ലാവരെയും, എന്നോട് സുഹൃദബന്ധത്തിന്റെ നേരിയ ലാഞ്ചന കാണിച്ചവരെയടക്കം, ഞാന്‍ വളരെയധികം സ്നേഹിക്കുന്നു.” ലീയുടെ ആത്മഹത്യാക്കുറിപ്പില്‍ പറയുന്നു. കുടുംബത്തിനും കൂട്ടുകാര്‍ക്കും പ്രത്യേകം കുറിപ്പുകള്‍ പോസ്റ്റ് ചെയ്ത ശേഷമാണ് ലീ ഈ ലോകത്തോട് വിടചൊല്ലിയത്.

ബുധനാഴ്ച വരെ ലീയുടെ ട്വിറ്റര്‍ പോസ്റ്റിലേക്ക് പ്രവേശനം ലഭിച്ചിരുന്നു എങ്കിലും ഇപ്പോളത് സാധ്യമല്ല.


ഇതിനെക്കുറിച്ച് കൂടുതല്‍ വായിക്കുക :