ഇന്ത്യക്കാരന്റെ കൊല: 15 കാരന്‍ അറസ്റ്റില്‍

മെല്‍ബണ്‍| WEBDUNIA|
നിതിന്‍ ഗാര്‍ഗ് എന്ന ഇന്ത്യന്‍ വിദ്യാര്‍ത്ഥിയെ കൊല ചെയ്ത കേസില്‍ ഓസ്ട്രേലിയന്‍ വംശജനായ പതിനഞ്ചുകാരനെ പൊലീസ് അറസ്റ്റ് ചെയ്തു. ഈ വര്‍ഷം ജനുവരിയിലായിരുന്നു നിതിന്‍ ഗാര്‍ഗ് കുത്തേറ്റ് മരിച്ചത്.

വ്യാഴാഴ്ച രാവിലെയാണ് കൌമാരക്കാരനായ കുറ്റാരോപിതനെ പടിഞ്ഞാറന്‍ മെല്‍ബണിലെ യാരാവില്ലെയില്‍ നിന്ന് വിക്ടോറിയന്‍ പൊലീസ് അറസ്റ്റ് ചെയ്തത്. കുറ്റാരോപിതനെ പിന്നീട് കുട്ടികളുടെ കോടതിയില്‍ ഹാജരാക്കും.

ജനുവരി രണ്ടിന് രാത്രി 9:30 ന് പടിഞ്ഞാറന്‍ മെല്‍ബണിലെ ക്രൂയിക്‍ഷാങ്ക് പാര്‍ക്കിലൂടെ യാരാവില്ലെയിലെ ജോലിസ്ഥലത്തേക്ക് പോകുമ്പോഴാണ് 21 കാരനായ ഗാര്‍ഗിന് കുത്തേറ്റത്. കുത്തേറ്റ ഗാര്‍ഗ് താന്‍ ജോലി ചെയ്യുന്ന ഫുഡ് ഔട്ട്‌ലെറ്റിലേക്ക് ഇഴഞ്ഞെത്തിയെങ്കിലും അധികസമയം കഴിയുന്നതിനു മുമ്പ് മരിച്ചു.

പണാപഹരണത്തിനു വേണ്ടിയല്ല ഗാര്‍ഗിനെ കൊന്നതെന്ന് മാധ്യമങ്ങള്‍ റിപ്പോര്‍ട്ട് ചെയ്തിരുന്നു. ഇയാളുടെ കൈവശമുണ്ടായിരുന്ന വിലപിടിച്ച വസ്തുക്കള്‍ കുത്തേറ്റ സ്ഥലത്ത് ചിതറിക്കിടക്കുന്ന നിലയില്‍ പൊലീസ് കണ്ടെത്തിയിരുന്നു.


ഇതിനെക്കുറിച്ച് കൂടുതല്‍ വായിക്കുക :