ഐ ഫോണ്‍ 4 ന് ഒറ്റദിവസം 6 ലക്ഷം ബുക്കിംഗ്!

ന്യൂയോര്‍ക്ക്| WEBDUNIA| Last Modified വ്യാഴം, 17 ജൂണ്‍ 2010 (09:59 IST)
ആപ്പിള്‍ ഐ ഫോണ്‍ 4 ന് ഒരു ദിവസം ആറ് ലക്ഷത്തിലധികം ബുക്കിംഗ്! ചൊവ്വാഴ്ച മാത്രമാണ് ആപ്പിള്‍ വെബ്സെറ്റിലൂടെയും വ്യാപാര പങ്കാളിയായ എടി‌ ആന്‍ഡ് ടിയുടെ വെബ്സൈറ്റിലൂടെയും ഐ ഫോണിന് റിക്കോര്‍ഡ് ബുക്കിംഗ് ലഭിച്ചത്.

കഴിഞ്ഞ ജൂണില്‍ ഐ ഫോണ്‍ 3ജി‌എസ് ബുക്കിംഗ് ആരംഭിച്ചപ്പോള്‍ ലഭിച്ചതിനെക്കാള്‍ പത്തിരട്ടി ബുക്കിംഗാണ് പുതിയ ജനറേഷന്‍ ഫോണിന് ചൊവ്വാഴ്ച ലഭിച്ചത് എന്ന് എടി‌ ആന്‍ഡ് ടി അധികൃതര്‍ വെളിപ്പെടുത്തി. ചൊവ്വാഴ്ച ബുക്ക് ചെയ്ത ഫോണുകള്‍ ജൂണ്‍ 24 ന് ലഭിക്കും.

ചൊവ്വാഴ്ച വെബ്സൈറ്റില്‍ ഉപയോക്താക്കളുടെ തിരക്ക് കാരണം ബുക്കിംഗ് നടത്താന്‍ കഴിയാതിരുന്നവരോട് ആപ്പിള്‍ കമ്പനി ഖേദം അറിയിച്ചു. ഓര്‍ഡറുകളുടെ വ്യാപ്തി മൂലം എടി‌ ആന്‍ഡ് ടിക്ക് ചൊവ്വാഴ്ച പലപ്പോഴും ഇലക്ട്രോണിക് ബുക്കിംഗ് നിര്‍ത്തിവയ്ക്കേണ്ടി വന്നു. ഇവര്‍ ഇപ്പോള്‍ ഓണ്‍‌ലൈന്‍ ഓര്‍ഡര്‍ നിര്‍ത്തിവച്ചിരിക്കുകയാണ്.

ഓണ്‍‌ലൈനില്‍ ബുക്ക് ചെയ്യാന്‍ കഴിയാതെ നിരാശരായ ഉപയോക്താക്കള്‍ ഭാവിയില്‍ സ്റ്റോക്കെത്തുമ്പോള്‍ സ്റ്റോറുകളില്‍ സന്ദര്‍ശനം നടത്തണമെന്ന് ആപ്പിള്‍ അഭ്യര്‍ത്ഥിക്കുന്നു. ഓണ്‍‌ലൈന്‍ ഓര്‍ഡര്‍ സ്വീകരിക്കുന്നത് ആപ്പിള്‍ തുടരുകയാണ്. ബുധനാഴ്ച ലഭിച്ച ഓര്‍ഡറുകള്‍ പ്രകാരമുള്ള ഫോണുകള്‍ ജൂലൈ രണ്ടിന് നല്‍കാന്‍ കഴിയുമെന്നാണ് കമ്പനി അധികൃതര്‍ പറയുന്നത്.


ഇതിനെക്കുറിച്ച് കൂടുതല്‍ വായിക്കുക :