ടാക്സി ഡ്രൈവര്‍ 12 പേരെ വെടിവെച്ചുകൊന്നു

ലണ്ടന്‍| WEBDUNIA|
PRO
ബ്രിട്ടനില്‍ ടാക്സി ഡ്രൈവര്‍ 12 പേരെ വെടിവെച്ചുകൊന്നു. 25 പേര്‍ക്ക്‌ പരുക്കേറ്റു. വടക്കുപടിഞ്ഞാറന്‍ ഇംഗ്ലണ്ടിലാണ് ദുരന്തം. സംഭവത്തിനൊടുവില്‍ ടാക്സി ഡ്രൈവര്‍ സ്വയം വെടിവെച്ചുമരിക്കുകയും ചെയ്തു.

വ്യത്യസ്ത സ്ഥലങ്ങളില്‍ വെച്ചാണ് വെടിവെയ്പുണ്ടായത്. മരിച്ചവരില്‍ സ്‌ത്രീകളും രണ്ടു ടാക്സി ഡ്രൈവര്‍മാരും ഉള്‍പ്പെടും. ഡെറിക്ക്‌ ബേര്‍ഡ്‌ (52) എന്ന ടാക്സി ഡ്രൈവറാണ്‌ വെടിവയ്പ്പ്‌ നടത്തിയത്‌.

കാറില്‍ സഞ്ചരിച്ചാണ് ഇയാള്‍ ആക്രമണം നടത്തിയതെന്ന്‌ ദൃക്‌സാക്ഷികള്‍ വ്യക്തമാക്കി. 1996 ല്‍ കിന്‍റര്‍ഗാര്‍ട്ടനില്‍ തോമസ്‌ ഹാമില്‍ട്ടണ്‍ എന്നയാള്‍ നടത്തിയ വെടിവയ്പ്പില്‍ 16 പേര്‍ കൊല്ലപ്പെട്ടതിനു ശേഷം ബ്രിട്ടനില്‍ നടക്കുന്ന ഏറ്റവും വലിയ സമാനമായ ദുരന്തമാണിത്‌. 1987 ല്‍ ഹങ്കര്‍ഫോര്‍ഡില്‍ മൈക്കിള്‍ റയാന്‍ എന്നയാള്‍ നടത്തിയ വെടിവയ്പ്പില്‍ 16 പേര്‍ കൊല്ലപ്പെട്ടിരുന്നു.


ഇതിനെക്കുറിച്ച് കൂടുതല്‍ വായിക്കുക :