മഡോണ വീണ്ടും യുവതിയാവുന്നു!

ലണ്ടന്‍| WEBDUNIA|
മനസ്സിനെ പ്രായം ബാധിക്കാന്‍ ഒരിക്കലും അനുവദിക്കാത്ത പോപ് സുന്ദരി തന്റെ അമ്പത്തിരണ്ടാം പിറന്നാള്‍ വേളയില്‍ ശാരീരിക സൌന്ദര്യവും മിനുക്കിയെടുക്കാന്‍ ഒരുങ്ങുന്നു. പിറന്നാള്‍ വരുമ്പോഴേക്കും പ്രായത്തെ മറികടക്കാനായി ഇവര്‍ 1.44 ദശലക്ഷം ഡോളര്‍ ചെലവഴിക്കുമെന്നാണ് റിപ്പോര്‍ട്ടുകള്‍.

കണ്ണുകള്‍ക്കും മാറിടത്തിനും ചുണ്ടിനും വേണ്ട പരിചരണത്തിനും കൈകാലുകളിലെ ഞരമ്പുകള്‍ക്ക് അഭംഗി ഉണ്ടാവാതിരിക്കാനുള്ള ലേസര്‍ ചികിത്സയ്ക്കും വിധേയയാവാന്‍ മഡോണ ആഗ്രഹിക്കുന്നു എന്ന് ‘ഡെയ്‌ലി സ്റ്റാര്‍’ റിപ്പോര്‍ട്ട് ചെയ്തു. മഡോണയുടെ അടുത്ത സുഹൃത്തുക്കളെ ഉദ്ധരിച്ചാണ് ഈ വെളിപ്പെടുത്തല്‍ വന്നിരിക്കുന്നത്.

ഭര്‍ത്താവ് ഗൈ റിച്ചിയുമായി 2008 ല്‍ പിരിഞ്ഞതോടെയാണ് തന്നെ പ്രായം ബാധിക്കുന്നു എന്ന തോന്നല്‍ ഈ പോപ്സുന്ദരിക്ക് ഉണ്ടായിത്തുടങ്ങിയത്. വിവാഹമോചനത്തിനു ശേഷം കൂടുതല്‍ സന്തോഷവതിയായി കഴിയാമെന്നായിരുന്നു മഡോണ ചിന്തിച്ചതെങ്കിലും അത് സാധിച്ചില്ല എന്നാണ് ഇവരോട് അടുത്ത വൃത്തങ്ങള്‍ പറയുന്നത്.

ഇപ്പോള്‍ തന്നെക്കാള്‍ ഏറെ പ്രായം കുറഞ്ഞ മോഡല്‍ ജെസസ് ലുസുമായാണ് മഡോണ ഡേറ്റ് ചെയ്യുന്നത്. എന്തായാലും ഓഗസ്റ്റില്‍ അമ്പത്തിരണ്ട് തികയുന്നതിന് മുമ്പ് നഷ്ടമായി എന്ന് സ്വയം തോന്നുന്നതെല്ലാം വീണ്ടെടുക്കാനാണ് മഡോണയുടെ ശ്രമം.


ഇതിനെക്കുറിച്ച് കൂടുതല്‍ വായിക്കുക :