ചൈനയില്‍ അതിവേഗ ട്രെയിന്‍ തയ്യാര്‍!

ചാംഗ്ചുന്‍| WEBDUNIA|
PRO
‘380 എ’ എന്ന പേര് ഉടന്‍ തന്നെ ചൈനീസ് ട്രെയിന്‍ യാത്രക്കാര്‍ക്കിടയില്‍ വേഗത്തിന്റെ പര്യായമാവും. ചിലിന്‍ പ്രവിശ്യയുടെ തലസ്ഥാനമായ ചാംഗ്ചുനില്‍ ചൈനയിലെ ആദ്യ അതിവേഗ ട്രെയിനായ ‘380 എ’ യുടെ നിര്‍മ്മാണം പൂര്‍ത്തിയായി.

അതിവേഗ ട്രെയിനിന്റെ പരമാവധി വേഗത മണിക്കൂറില്‍ 380 കിലോ മീറ്റര്‍ ആയിരിക്കുമെന്ന് ട്രെയിന്‍ നിര്‍മ്മിച്ച ചാംഗ്ചുന്‍ റെയില്‍‌വെ വെഹിക്കിള്‍സ് കമ്പനി അധികൃതര്‍ അറിയിക്കുന്നു.

ചൈനീസ് യാത്രക്കാര്‍ക്ക് ആദ്യമായി അതിവേഗ ട്രെയിന്‍ യാത്ര തരപ്പെടുന്നത് ബീജിംഗ്-ഷാം‌ഗായി റൂട്ടിലായിരിക്കും. ഇപ്പോള്‍ പണി പുരോഗമിച്ചുകൊണ്ടിരുക്കുന്ന അതിവേഗ പാത 2011 മുതല്‍ ഗതാഗതത്തിനു തുറന്നുകൊടുക്കും.

നൂറ് അതിവേഗ ട്രെയിനുകള്‍ക്ക് കൂടി ചൈനീസ് റയില്‍‌വെ മന്ത്രാലയം ഓര്‍ഡര്‍ നല്‍കിയിട്ടുണ്ട്.


ഇതിനെക്കുറിച്ച് കൂടുതല്‍ വായിക്കുക :