മദ്യം ‘എട്ടാമത്തെ കൊലയാളി’!

ജനീവ| WEBDUNIA|
PRO
ലോകത്തില്‍ എട്ടാമത്തെ പ്രധാന മരണ കാരണം മദ്യപാനമാണെന്ന് ലോകാരോഗ്യ സംഘടന. മദ്യജന്യ രോഗങ്ങള്‍ മൂലം ലോകത്ത് ഒരു വര്‍ഷം 25 ലക്ഷം ആളുകളാണ് മരണത്തിന് കീഴ്പ്പെടുന്നതെന്നും സംഘടനയുടെ കണക്കുകളില്‍ പറയുന്നു.

മദ്യപാനം മൂലം മരിക്കുന്നവരില്‍ 320,000 പേര്‍ 15-29 വയസ്സ് പ്രായമുള്ളവരാണെന്ന വസ്തുതയാണ് കൂടുതല്‍ ഞെട്ടലുളവാക്കുന്നത്.

മദ്യപാന ശീലം ലോക സമൂഹത്തെ പ്രതികൂലമായി ബാധിക്കുന്ന സാ‍ഹചര്യത്തില്‍ ലോകാരോഗ്യ അസംബ്ലി ഇതിനെതിരെ ഒരു പ്രമേയവും പാസാക്കി. ഇതാദ്യമായാണ് അസംബ്ലി ഇത്തരത്തിലൊരു പ്രമേയം പാസാക്കുന്നത്.

അപകടകരമായ രീതിയിലുള്ള മദ്യ ഉപഭോഗത്തെ ചെറുക്കാന്‍ പത്തിന പരിപാടിയും നിര്‍ദ്ദേശിച്ചു. സാമൂഹിക പ്രവര്‍ത്തനം, വ്യാജമദ്യത്തിനെതിരെയുള്ള നടപടികള്‍, വില നയങ്ങള്‍ തുടങ്ങിയ നിര്‍ദ്ദേശങ്ങള്‍ നടപ്പിലാക്കാന്‍ 193 അംഗരാജ്യങ്ങള്‍ക്ക് സംഘടന സഹായം നല്‍കും.


ഇതിനെക്കുറിച്ച് കൂടുതല്‍ വായിക്കുക :