പതിമൂന്നുകാരന്‍ എവറസ്റ്റിന് മുകളില്‍

ബീജിംഗ്| WEBDUNIA|
പതിമൂന്ന് വയസ്സുള്ള അമേരിക്കന്‍ ബാലന്‍ എവറസ്റ്റ് കൊടുമുടി കീഴടക്കി ചരിത്രം സൃഷ്ടിച്ചു. കാലിഫോര്‍ണിയയിലെ ബിഗ് ബിയറില്‍ നിന്നുള്ള ജോര്‍ദ്ദാന്‍ റോമേറോ ആണ് ലോകത്തിലെ ഏറ്റവും ഉയരം കൂടിയ ഗിരി ശൃംഗത്തെ തന്‍റെ കാല്‍‌ചുവട്ടിലാക്കിയത്.

ഇതോടെ എവറസ്റ്റ് കീഴടക്കുന്ന ഏറ്റവും പ്രായം കുറഞ്ഞ വ്യക്തിയെന്ന ബഹുമതിക്ക് ജോര്‍ദ്ദാന്‍ അര്‍ഹനായി. തന്‍റെ പത്താം വയസ്സില്‍ ആഫ്രിക്കയിലെ മൌണ്ട് കിലിമഞ്ചരോയുടെ ഉയരങ്ങള്‍ കീഴടക്കിക്കൊണ്ട് ജോര്‍ദന്‍ ശ്രദ്ധ പിടിച്ചുപറ്റിയിരുന്നു.

താന്‍ പഠിച്ച സ്കൂളിലെ ഒരു ഛായാ ചിത്രമാണ് ഉയരങ്ങളിലേക്കുള്ള കുതിപ്പില്‍ ജോര്‍ദാന് പ്രചോദനമായത്. പതിനാ‍റാം വയസ്സില്‍ എവറസ്റ്റ് കീഴടക്കിയ തെംബ തിഷേരിയുടെ റെക്കോര്‍ഡാണ് ജോര്‍ദാന്‍ തകര്‍ത്തത്.

8850 മീറ്റര്‍ ഉയരത്തില്‍ നിന്ന് ശനിയാഴ്ച ജോര്‍ദന്‍ റോമേറോ തന്‍റെ ടീമുമായി സാറ്റ്‌ലൈറ്റ് ഫോണില്‍ ബന്ധപ്പെട്ടു. ചൈനീസ് അധികൃതരുടെ സഹായത്തോടെയാണ് ജോര്‍ദ്ദാന്‍ തന്‍റെ പദ്ധതി രൂപപ്പെടുത്തിയത്. ചൈനയില്‍ പര്‍വതാരോഹകര്‍ക്ക് നിശ്ചിത പ്രായപരിധിയില്ല എന്നതാണ് ജോര്‍ദ്ദാന് ഗുണം ചെയ്തത്.


ഇതിനെക്കുറിച്ച് കൂടുതല്‍ വായിക്കുക :