പാകിസ്ഥാനില്‍ ട്വിറ്റര്‍ ബ്ലോക്ക് ചെയ്തു

ഇസ്ലാമാബാദ്| WEBDUNIA| Last Modified വെള്ളി, 21 മെയ് 2010 (14:30 IST)
PRO
യൂട്യൂബിനും ഫേസ് ബുക്കിനും പിന്നാലെ പാകിസ്ഥാന്‍ പ്രമുഖ സോഷ്യല്‍ നെറ്റ്‌വര്‍ക്കിംഗ് സൈറ്റായ ട്വിറ്റര്‍ ബ്ലോക്ക് ചെയ്തു. ദൈവത്തെ നിന്ദിക്കുന്ന തരത്തിലുള്ള പരാമര്‍ശങ്ങള്‍ ഈ സൈറ്റുകളില്‍ ഉണ്ടെന്ന് കാണിച്ചാണ് നടപടി. യൂ ട്യൂബും ഫേസ് ബുക്കും ഇതേ കാരണത്താല്‍ കഴിഞ്ഞ ദിവസം തന്നെ പാകിസ്ഥാന്‍ ടെലികമ്മ്യൂണിക്കേഷന്‍ വിഭാഗം നിരോധിച്ചിരുന്നു.

ട്വിറ്റര്‍ അക്കൌണ്ടുകള്‍ തുറക്കാന്‍ ശ്രമിക്കുന്ന ഉപയോക്തള്‍ക്ക് സൈറ്റ് ബ്ലോക്ക് ചെയ്തിരിക്കുന്നുവെന്ന അറിയിപ്പാണ് ലഭിക്കുന്നത്. പ്രവാചകന്‍ മുഹമ്മദ് നബിയുടെ രേഖാചിത്രം ഫേസ്ബുക്കില്‍ പ്രസിദ്ധപ്പെടുത്തിയതിനെ തുടര്‍ന്ന് ലാഹോര്‍ ഹൈക്കോടതിയുടെ ഉത്തരവനുസരിച്ചായിരുന്നു ടെലികമ്മ്യൂണിക്കേഷന്‍ വിഭാഗത്തിന്‍റെ നടപടി.

നാനൂറ്റി അമ്പതോളം ഇന്‍റര്‍നെറ്റ് അക്കൌണ്ടുകളാണ് ഈ കാരണത്താല്‍ അധികൃതര്‍ ബ്ലോക്ക് ചെയ്തിരിക്കുന്നത്. നിരോധനത്തിനെതിരെ സൈറ്റ് അധികൃതര്‍ ഇതുവരെ പ്രതികരിച്ചിട്ടില്ല.


ഇതിനെക്കുറിച്ച് കൂടുതല്‍ വായിക്കുക :