ഏഴ് മണിക്കൂറിനുള്ളില്‍ ഒമ്പത് ഭൂചലനം!

വെല്ലിംഗ്‌ടണ്‍| WEBDUNIA|
ന്യൂസിലാന്‍ഡില്‍ ഏഴു മണിക്കൂറിനുള്ളില്‍ ഒമ്പത് ഭൂചലനം. ന്യൂസിലാന്‍ഡിന്‍റെ വടക്കന്‍ ദ്വീപില്‍ വാകടെയ്‌നിലാണ് ഭൂചലന പരമ്പര ഉണ്ടായത്.

ഇന്ന് പുലര്‍ച്ചെ 2.38നാണ് ആദ്യ ചലനം അനുഭവപ്പെട്ടത്. റിക്ടര്‍ സ്കെയിലില്‍ 4.3 ആണ് ഈ ചലനം രേഖപ്പെടുത്തിയത്. അതിനു ശേഷം രാവിലെ 10 മണി വരെ തുടര്‍ച്ചെയായി ഏഴുതവണ ഭൂചലനം അനുഭവപ്പെടുകയായിരുന്നു.

എന്നാല്‍ ആദ്യ ചലനത്തേക്കാള്‍ ശക്തികുറഞ്ഞ ചലനങ്ങളാണ് തുടര്‍ന്നുണ്ടായതെന്നാണ് റിപ്പോര്‍ട്ടുകള്‍. അടുത്ത മണിക്കൂറുകളില്‍ എന്ത് സംഭവിക്കുമെന്ന് പ്രവചിക്കാനാവില്ലെന്ന് വിദഗ്ധര്‍ അഭിപ്രായപ്പെട്ടു.

ചിലപ്പോള്‍ ഭൂചലനം തുടരാമെന്നും ഒരു ദിവസം മുഴുവന്‍ നീണ്ടുനിന്നേക്കാമെന്നുമാണ് സൂചന. ന്യൂസിലാന്‍ഡിലെ ഒരു തീരദേശ പട്ടണമാണ് വാകടെയ്ന്‍.


ഇതിനെക്കുറിച്ച് കൂടുതല്‍ വായിക്കുക :