ബലാത്സംഗത്തിനു മുമ്പ് യുവതി സെക്സിന് ശ്രമിച്ചെന്ന്

അബുദാബി| WEBDUNIA|
അബുദാബിയില്‍ കൂട്ട ബലാത്സംഗത്തിനിരയായ യുവതി സംഭവത്തിനു മുമ്പ് പ്രതികളിലൊരാളുമായി ലൈംഗികബന്ധത്തില്‍ ഏര്‍പ്പെടാന്‍ ശ്രമിച്ചിരുന്നതായി റിപ്പോര്‍ട്ട്. എമിറേറ്റ്സ് സ്വദേശിനിയായ യുവതിയാണ് തന്‍റെ സുഹൃത്തുകൂടിയായ പ്രതിയുമായുമായി സെക്സിലേര്‍പ്പെടാന്‍ ശ്രമിച്ചത്. ഈ കുറ്റത്തിന് യുവതി ഇപ്പോള്‍ പൊലീസ് കസ്റ്റഡിയില്‍ കഴിയുകയാണ്.

യു എ ഇയില്‍ വിവാഹത്തിന് മുമ്പുള്ള ലൈംഗികബന്ധം ശിക്ഷാര്‍ഹമാണ്. അതുകൊണ്ടുതന്നെ, ബലാത്സംഗത്തിലെ പ്രതികള്‍ക്കൊപ്പം തന്നെ, ലൈംഗികബന്ധത്തിന് ശ്രമിച്ച യുവതിക്കും ശിക്ഷ ലഭിക്കാന്‍ സാധ്യതയുണ്ട്. അബുദാബി ക്രിമിനല്‍ കോടതിയിലാണ് ഇപ്പോള്‍ ഈ കേസ് നടക്കുന്നത്.

മേയ് രണ്ടാം തീയതിയാണ് കേസിനാസ്പദമായ സംഭവം നടന്നത്. കാറില്‍ തന്‍റെ 19കാരനായ സുഹൃത്തിനൊപ്പം യാത്രപോകുകയും വഴിയില്‍ അയാളുമൊത്ത് സെക്സ് ചെയ്യാന്‍ യുവതി താല്പര്യപ്പെടുകയും ചെയ്തുവെന്നാണ് പ്രോസിക്യൂഷന്‍ വാദം. യുവതിയുമായി ലൈംഗിക ബന്ധത്തിലേര്‍പ്പെട്ട അയാള്‍ അതിന് ശേഷം തന്‍റെ അഞ്ച് സുഹൃത്തുക്കളെ ക്ഷണിക്കുകയും അവര്‍ യുവതിയെ ബലാത്സംഗം ചെയ്യുകയുമായിരുന്നു.

യുവതിയും ബലാത്സംഗം ചെയ്ത രണ്ടുപേരും ഇപ്പോള്‍ പൊലീസ് കസ്റ്റഡിയിലാണ്. കോടതിയില്‍ ബലാത്സംഗത്തിനിരയായ പെണ്‍കുട്ടിക്ക് വേണ്ടി അഭിഭാഷകര്‍ ഹാജരായിരുന്നില്ല. കോടതി ഹിയറിംഗില്‍ പെണ്‍കുട്ടിയുടെ കുടുംബാംഗങ്ങളും ഹാജരായില്ല.


ഇതിനെക്കുറിച്ച് കൂടുതല്‍ വായിക്കുക :