ഹരിശ്ചന്ദ്രന്‍‌മാരല്ല പുരുഷന്‍‌മാര്‍

ലണ്ടന്‍| WEBDUNIA|
PRO
കള്ളം പറയാനുള്ള സ്ത്രീയുടെ കഴിവിനെ കുറ്റം പറയാന്‍ ഇനി പുരുഷന്‍‌മാര്‍ക്കാവില്ല. കാരണം ലോകത്ത് ഏറ്റവും സമര്‍ത്ഥമായി കള്ളം പറയുന്നവര്‍ അവര്‍ തന്നെയാണെന്ന് ബ്രിട്ടണില്‍ നടത്തിയ ഒരു സര്‍വെയില്‍ വ്യക്തമായി. 3000ത്തോളം പേരെ പങ്കെടുപ്പിച്ച് സയന്‍സ് മ്യൂസിയം നടത്തിയ സര്‍വെയിലാണ് പുരുഷന്‍‌മാരുടെ കള്ളി വെളിച്ചത്തായത്.

ബ്രിട്ടണിലെ പുരുഷന്‍ ഒരു ദിവസം ശരാശരി മൂന്ന് നുണയെങ്കിലും പറയുന്നുണ്ട്. അതായത് ഒരു വര്‍ഷം 1092 നുണകള്‍. എന്നാല്‍ കുറച്ചെങ്കിലും സത്യസന്ധരായ സ്ത്രീകളാകട്ടെ 728 നുണകള്‍ മാത്രമെ ഒരു വര്‍ഷം പറയുന്നുള്ളു. ഏറ്റവും കൂടുതല്‍ നുണ കേള്‍ക്കാന്‍ വിധിക്കപ്പെട്ടവര്‍ ആരെന്ന് ചോദിച്ചാല്‍ അമ്മമാരെന്ന് ഒറ്റ ഉത്തരമേ ഉള്ളു.

25 ശതമാനം പുരുഷന്‍‌മാരും അമ്മമാരോട് കള്ളം പറയുമ്പോള്‍ 20 ശതമാനം സ്ത്രീകള്‍ മാത്രമേ അമ്മയോട് കള്ളം പറയുന്നുള്ളു. 10 ശതമാനം പേരാണ് പങ്കാളിയോട് നുണപറയുന്നുവര്‍. ഭൂരിഭാഗം പുരുഷന്‍‌മാരും സ്വന്തം മദ്യപാനത്തെക്കുറിച്ചാണ് ഭാര്യയോട് നുണപറയുന്നത്. സ്ത്രീകളാകട്ടെ വികാരങ്ങള്‍ മറച്ചുവെച്ച് എനിക്ക് കുഴപ്പമൊന്നുമില്ലെന്നാണ് കൂടുതല്‍ തവണയും പറയുന്നത്.

ഇനി നുണപറഞ്ഞു കഴിഞ്ഞാലോ 70 ശതമാനം പുരുഷന്‍‌മാര്‍ക്ക് മാത്രമെ താന്‍ പറഞ്ഞ നുണയെക്കുറിച്ചോര്‍ത്ത് കുറ്റബോധം തോന്നാറുള്ളു. എന്നാല്‍ 82 ശതമാനം സ്ത്രീകള്‍ക്കും ഒരു നുണ പറഞ്ഞാല്‍ കുറ്റബോധം തോന്നാറുണ്ട്.

പുരുഷന്‍‌മാര്‍ സ്ഥിരമായി പറയുന്ന 10 കളളങ്ങള്‍:
1-ഞാന്‍ അധികം കുടിച്ചിട്ടില്ല
2-എനിക്ക് ഒരു കുഴപ്പവുമില്ല
3-സിഗ്നല്‍ ഇല്ലായിരുന്നു
4-അതത്ര ചെലവുള്ള കാര്യമൊന്നുമല്ല
5-ഞാന്‍ വന്നുകൊണ്ടിരിക്കുകയാണ്
6-ഞാന്‍ ട്രാഫിക്കില്‍ പെട്ടുപോയി
7-നിന്‍റെ അരക്കെട്ട് കണ്ടാല്‍ അധികം വണ്ണം തോന്നില്ല
8-ക്ഷമിക്കണം, നിന്‍റെ കോള്‍ എടുക്കാന്‍ പറ്റിയില്ല
9-നിനക്ക് ഭാരം കുറഞ്ഞല്ലോ
10-ഇതു തന്നെയാണ് ഞാന്‍ അഗ്രഹിച്ചത്

സ്ത്രീകള്‍ സ്ഥിരമായി പറയുന്ന 10 കളളങ്ങള്‍:
1-എനിക്ക് കുഴപ്പമൊന്നുമില്ല
2-എനിക്കറിയില്ലെ അത് എവിടെയാണെന്ന്, ഞാനത് കണ്ടിട്ടു പോലുമില്ല
3-അതത്ര ചെലവുള്ള കാര്യമല്ല
4-ഞാനധികം മദ്യപിച്ചിട്ടില്ല
5-എനിക്ക് തലവേദനയായിരുന്നു
6-അത് വില്‍ക്കാന്‍ വെച്ചിരുന്നു
7-ഞാന്‍ വന്നുകൊണ്ടിരിക്കുകയാണ്
8-ഞാനും ഈ പ്രായത്തിലൂടെ കടന്നു പോയതാണ്
9-ഞാനത് വലിച്ചെറിഞ്ഞിട്ടില്ല
10-ഇതു തന്നെയാണ് ഞാന്‍ ആഗ്രഹിച്ചത്.



ഇതിനെക്കുറിച്ച് കൂടുതല്‍ വായിക്കുക :