സ്ഫോടകവസ്തുവുമായി പാക്‌ പൗരന്‍ പിടിയില്‍

സാന്റിയാഗോ| WEBDUNIA| Last Modified ബുധന്‍, 12 മെയ് 2010 (12:22 IST)
ശരീരത്തില്‍ സ്ഫോടക വസ്തുക്കളുമായി ചിലിയിലെ യുഎസ് എംബസിയിലെത്തിയ പാക്കിസ്ഥാന്‍ സ്വദേശി പിടിയില്‍. മുഹമ്മദ്‌ സെയ്ഫ്‌ ഉര്‍ റഹ്മാന്‍ ഖാന്‍ (28) എന്നയാളാണ് സുരക്ഷാ പരിശോധനയ്ക്കിടെ പിടിയിലായത്.

വിസ രേഖകള്‍ ശരിയാക്കാന്‍ എംബസിയിലെത്തിയ ഇയാളെ സുരക്ഷാ ഉദ്യോഗസ്ഥര്‍ ദേഹപരിശോധന നടത്തിയപ്പോഴാണ് ബോംബ്‌ നിര്‍മ്മാണത്തിനുപയോഗിയ്ക്കുന്ന രാസവസ്തു കണ്‌ടെത്തിയത്‌. പിന്നീട് ഇയാളെ പ്രത്യേക ജയിലിലേയ്ക്ക്‌ മാറ്റി.

എന്നാം സംഭവത്തിന് ടൈം സ്ക്വയര്‍ സ്ഫോടനവുമായി ബന്ധമില്ലെന്ന് അധികൃതര്‍ പറഞ്ഞു. തീവ്രവാദ ബന്ധത്തിന്‍റെ പേരില്‍ ഇയാളുടെ വിസ നേരത്തെ റദ്ദ് ചെയ്തിരുന്നു. നാലു മാസം മുന്‍പാണ്‌ പഠനത്തിനായി സെയ്ഫുര്‍ റഹ്മാന്‍ ചിലിയിലെത്തിയത്‌. ഇയാള്‍ താമസിച്ച സ്ഥലത്തു പൊലീസ്‌ പരിശോധന നടത്തി.



ഇതിനെക്കുറിച്ച് കൂടുതല്‍ വായിക്കുക :