ഇറാനില്‍ സ്ത്രീയുള്‍പ്പെടെ അഞ്ചു പേരെ തൂക്കിലേറ്റി

ടെഹ്‌റാന്‍| WEBDUNIA|
ഇറാനില്‍ ഒരു സ്ത്രീ ഉള്‍പ്പെടെ അഞ്ച് പേരെ ഞായറാഴ്ച തൂക്കിലേറ്റിയതായി ഐ‌ആര്‍‌എന്‍‌എ വാര്‍ത്താ ഏജന്‍സി വെളിപ്പെടുത്തി. നിരവധി ബോംബ് സ്ഫോടനങ്ങള്‍ ഉള്‍പ്പെടെയുള്ള ദേശവിരുദ്ധ പ്രവര്‍ത്തനങ്ങള്‍ക്കാണ് ഇവര്‍ക്ക് നല്‍കിയതെന്നും റിപ്പോര്‍ട്ടില്‍ പറയുന്നു.

ഷിരിന്‍ അലാംഹൌലി എന്ന വനിതയാണ് തൂക്കിലേറ്റപ്പെട്ട വനിത. ടെഹ്‌റാനിലെ എവിന്‍ ജയിലിലാണ് ശിക്ഷ നടപ്പാക്കിയത്.

രാജ്യത്തെ നിരവധി നഗരങ്ങളില്‍ ബോംബ് സ്ഫോടനം നടത്തിയത് ഉള്‍പ്പെടെയുള്ള ഭീകര പ്രവര്‍ത്തനത്തിനാണ് ഇവരെ തൂക്കിലേറ്റിയത് എന്ന് പ്രോസിക്യൂട്ടറുടെ ഓഫീസില്‍ നിന്നുള്ള വാര്‍ത്താക്കുറിപ്പില്‍ പറയുന്നുണ്ട്. എന്നാല്‍, ഏതൊക്കെ നഗരങ്ങളാണ് ഇവര്‍ ആക്രമിച്ചതെന്ന് വ്യക്തമാക്കിയിട്ടില്ല.

ഇതോടെ, ഈ വര്‍ഷം ഇറാനില്‍ തൂക്കിലേറ്റിയവരുടെ എണ്ണം 61 ആയി. കഴിഞ്ഞ വര്‍ഷം രാജ്യത്ത് 270 പേരെയാണ് തൂക്കിലേറ്റിയത്.


ഇതിനെക്കുറിച്ച് കൂടുതല്‍ വായിക്കുക :