ബ്രിട്ടണില്‍ കിടക്കയിലെ ആവേശം വേദനാജനകം!

ലണ്ടന്‍| WEBDUNIA|
PRO
PRO
ലൈംഗികബന്ധത്തിലൂടെ 180 ലക്ഷം പേര്‍ക്ക് പരുക്ക്! അതിശയോക്തി വേണ്ട, ബ്രിട്ടണില്‍ നടന്ന ഒരു സര്‍വെയുടെ ഫലമാണിത്. രാജ്യത്ത് കഴിഞ്ഞ വര്‍ഷം ലൈംഗിക ബന്ധത്തില്‍ ഏര്‍പ്പെട്ടതിലൂടെ പരുക്ക് പറ്റിയവരുടെ കണക്കാണിത്.

മസില്‍ ചതവ്, കാലിനും കൈമുട്ടിനുമുള്ള പരുക്ക്, പുറം‌തുടങ്ങിയവയാണ് ബ്രിട്ടീഷ് ജോഡികള്‍ക്ക് വിനയാവുന്നത്. ഇവരില്‍ പലരും ആവേശം കെട്ടടങ്ങുന്നത് വരെ പരുക്കിനെ പറ്റി അറിഞ്ഞതു പോലുമില്ല എന്നതാണ് രസകരമായ വസ്തുത. സര്‍വെ ഫലം അനുസരിച്ച്, ബ്രിട്ടണിലെ മുതിര്‍ന്നവരില്‍ മൂന്നില്‍ ഒരാള്‍ക്ക് വീതം ലൈംഗിക ബന്ധത്തില്‍ ഏര്‍പ്പെട്ടപ്പോള്‍ പരുക്ക് പറ്റി എന്നതാണ് ഏറ്റവും കൌതുകകരം!

സോഫയില്‍ വച്ചുള്ള ലൈംഗിക ബന്ധമാണ് സര്‍വെ പ്രകാരം ഏറ്റവും അപകടകരം. ഇത്തരത്തില്‍, അപകടകരമായ സ്ഥലങ്ങളുടെ പട്ടികയില്‍ സ്റ്റെയര്‍‌കേസ് രണ്ടാമതും കാര്‍ മൂന്നാമതും ഷവര്‍ നാലാമതും ആണ്. എന്നാല്‍, കിടപ്പുമുറിയില്‍ വച്ചുള്ള ലൈംഗിക ബന്ധം മൂലം പരുക്ക് പറ്റാന്‍ സാധ്യത ഇതിലൊക്കെയും കുറവാണ്. അപകടകരമായ സ്ഥലങ്ങളുടെ പട്ടികയില്‍ അഞ്ചാം സ്ഥാനത്താണ് കിടപ്പുമുറി.

‘ഫോണ്‍പിഗ്ഗിബാങ്ക് ഡോട്ട് കോം’ ആണ് സര്‍വെ നടത്തിയത്. സര്‍വെയില്‍ ആയിരം പേരാണ് പ്രതികരിച്ചത്. സര്‍വെയില്‍ പ്രതികരിച്ച രണ്ട് ശതമാനം ആളുകള്‍ ലൈംഗിക ബന്ധത്തില്‍ ഏര്‍പ്പെട്ടതിലൂടെ അസ്ഥികള്‍ക്ക് ഒടിവ് സംഭവിച്ചതായും വെളിപ്പെടുത്തി.


ഇതിനെക്കുറിച്ച് കൂടുതല്‍ വായിക്കുക :