ബ്രിട്ടണ്‍: ഡേവിഡ് കാമറൂണ്‍ അധികാരത്തിലേക്ക്

ലണ്ടന്‍| WEBDUNIA|
PRO
ബ്രിട്ടിഷ്‌ പൊതുതിരഞ്ഞെടുപ്പില്‍ പതിമൂന്ന് വര്‍ഷത്തെ ലേബര്‍ പാര്‍ട്ടി ഭരണത്തിന് അവസാനം കുറിച്ചു കൊണ്ട് കണ്‍സര്‍വേറ്റിവ് പാര്‍ട്ടി അധികാരത്തിലേക്ക്. അധോസഭയായ ഹൗസ്‌ ഓഫ്‌ കോമണ്‍സിലെ 650 സീറ്റുകളിലേക്ക്‌ നടന്ന തിരഞ്ഞെടുപ്പില്‍ ഫലമറിഞ്ഞ 583 സീറ്റുകളില്‍ 288 സീറ്റുകള്‍ നേടിയാണ് കണ്‍സര്‍വേറ്റീവ് പാര്‍ട്ടി മുന്നിലെത്തിയത്.

ഭരണകക്ഷിയായ ലേബര്‍ പാര്‍ട്ടി 241 സീറ്റുകളുമായി തൊട്ടു പുറകിലുണ്ട്. 51 സീറ്റ് മാത്രം നേടി ലിബറല്‍ ഡെമോക്രാറ്റ് പാര്‍ട്ടി ഏറ്റവും പുറകിലാണ്. കേവല ഭൂരിപക്ഷത്തിന്‌ 326 സീറ്റുകളാണ് വേണ്ടത്. പ്രധാനമന്ത്രിയും ലേബര്‍ പാര്‍ട്ടി നേതാവുമായ ഗോര്‍ഡന്‍ ബ്രൗണ്‍ സീറ്റ്‌ നിലനിര്‍ത്തി.

കണ്‍സര്‍വേറ്റിവ്‌ നേതാവായ ഡേവിഡ്‌ കാമറൂണും വിജയിച്ചവരില്‍ ഉള്‍പ്പെടുന്നു. അതേസമയം ലിബറല്‍ ഡെമോക്രാറ്റുകളുടെ സഹായത്തോടെ അധികാരം നിലനിര്‍ത്താനുള്ള ശ്രമങ്ങള്‍ പ്രധാനമന്ത്രി ഗോര്‍ഡന്‍ ബ്രൗണ്‍ ആരംഭിച്ചിട്ടുണ്ട്‌.



ഇതിനെക്കുറിച്ച് കൂടുതല്‍ വായിക്കുക :