യുഎസിന്‍റെ കൈവശമുള്ളത് 5,113 ആണവായുധങ്ങള്‍

വാഷിംഗ്‌ടണ്‍| WEBDUNIA|
PRO
യു എസിന്‍റെ കൈവശം 5113 ആണവായുധങ്ങളുണ്ടെന്ന് പെന്‍റഗണ്‍ വ്യക്തമാക്കി. 2009 സെപ്റ്റംബര്‍ 30 വരെയുള്ള കണക്കാണിത്. ഇന്ത്യയും, ചൈനയും പാകിസ്ഥാനും റഷ്യയും സമാനമായ രീതിയില്‍ ആണവായുധ ശേഖരം വെളിപ്പെടുത്താന്‍ തയ്യാറാവണമെന്നും അമേരിക്ക ആവശ്യപ്പെട്ടു. ആണശേഖരത്തിന്‍റെ കാര്യത്തില്‍ ആഗോളതലത്തില്‍ സുതാര്യത ഉറപ്പു വരുത്തുന്നതിന്‍റെ ഭാഗമായാണ് കൈവശമുള്ള ആണവായുധശേഖരത്തിന്‍റെ കണക്കുകള്‍ പുറത്തുവിടുന്നതെന്നും യു എസ് വ്യക്തമാക്കി.

1967ല്‍ ശീതയുദ്ധകാലത്ത് യു എസിന്‍റെ കൈവശം 31,255 ആണവായുധങ്ങളാണ് ഉണ്ടായിരുന്നത്. ബെര്‍ലിന്‍ മതിലിന്‍റെ തകര്‍ച്ചയോടെ ആണവായുധശേഖരം വീണ്ടും കുറച്ച് 22,217 എണ്ണമാക്കി. 1994നും 2009നും ഇടയ്ക്ക് 8,748 ആണവായുധങ്ങളാണ് യു എസ് നശിപ്പിച്ചത്.

ഇനിയും ആയിരക്കണക്കിന് ആണവായുധങ്ങള്‍ കാലാവധി കഴിഞ്ഞ് നശിപ്പിക്കപ്പെടാന്‍ തയ്യാറായി ഇരിക്കുകയാണ്. നശിപ്പിച്ചുകളഞ്ഞ ആണവായുധങ്ങളെയും കാലാവധി കഴിയാറാവയെയും കണക്കെടുപ്പില്‍ ഉള്‍ക്കൊള്ളിച്ചിട്ടില്ലെന്നും പെന്‍റഗണ്‍ വ്യക്തമാക്കി. ആണവായുധശേഖരം വന്‍തോതില്‍ വെട്ടിക്കുറയ്ക്കുന്നതിനുള്ള നിര്‍ണായക ഉടമ്പടിയില്‍ അമേരിക്കയും റഷ്യയും കഴിഞ്ഞ മാസം ഒപ്പുവെച്ചിരുന്നു.

ആണവായുധങ്ങളുടെ എണ്ണത്തില്‍ നിലവില്‍ അനുവദിക്കപ്പെട്ടിട്ടുള്ളതിലും 30 ശതമാനം കുറവുവരുത്താന്‍ ഇരുരാജ്യങ്ങളും ധാരണയിലെത്തിയത്. ഇതനുസരിച്ച് ഇരുരാജ്യങ്ങളുടെയും കൈവശമുള്ള പരമാവധി ആയുധങ്ങളുടെ എണ്ണം 1550 വീതമാക്കുമെന്ന് യു എസ് നേരത്തെ അറിയിച്ചിരുന്നു.


ഇതിനെക്കുറിച്ച് കൂടുതല്‍ വായിക്കുക :