ഇറാന്‍ മിസൈല്‍ പ്രതിരോധ സംവിധാനം വികസിപ്പിച്ചു

ടെഹ്‌റാന്‍| WEBDUNIA| Last Modified തിങ്കള്‍, 3 മെയ് 2010 (13:14 IST)
ക്രൂയിസ് മിസൈലുകളെ തടുക്കുന്നതിനുള്ള ഹ്രസ്വദൂര പ്രതിരോധസംവിധാനം വികസിപ്പിച്ചതായി ഇറാന്‍ വ്യക്തമാക്കി. ഇറാന്‍ പ്രതിരോധമന്ത്രി അഹമ്മദ് വാഹിദി ഒരു വാര്‍ത്താ ഏജന്‍സിക്ക് നല്‍കിയ അഭിമുഖത്തിലാണ് ഇക്കാര്യം വ്യക്തമാക്കിയത്. ആണവ പരിപാടിയെച്ചൊല്ലി ഇറാനും പാശ്ചാത്യരാജ്യങ്ങളും തമ്മില്‍ തര്‍ക്കം രൂക്ഷമായ പശ്ചാത്തലത്തിലാണ് നീക്കമെന്നാണ് വിവരം.

ഒരു മിനുട്ടില്‍ 4000 റൌണ്ട് വെടിയുതിര്‍ക്കാന്‍ ശേഷിയുള്ളതാണ് പ്രതിരോധസംവിധാനമെന്ന് അഹമ്മദ് വാഹിദി വിശദീകരിച്ചു. ഇതിന്‍റെ ഔദ്യോഗിക ഉദ്ഘാടനം അടുത്ത ദിവസം നടക്കുമെന്നും അദ്ദേഹം കൂട്ടിച്ചേര്‍ത്തു.

ഹ്രസ്വ, ദീര്‍ഘദൂര മിസൈലുകളെ പ്രതിരോധിക്കാനുള്ള കൂടുതല്‍ സംവിധാനങ്ങള്‍ ഇറാന്‍ വികസിപ്പിച്ചുകൊണ്ടിരിക്കുകയാണെന്ന് അദ്ദേഹം പറഞ്ഞു. രാജ്യത്തിന്‍റെ സ്വയം പ്രതിരോധശേഷിയും സൈനിക ശേഷിയും വര്‍ദ്ധിപ്പിക്കുന്നതിന്‍റെ ഭാഗമായിട്ടാണ് പുതിയ സംവിധാനങ്ങള്‍ വികസിപ്പിക്കുന്നതെന്നും അഹമ്മദ് വാഹിദി വിശദീകരിച്ചു.


ഇതിനെക്കുറിച്ച് കൂടുതല്‍ വായിക്കുക :