പാക് ജനത ചിരിവിരുദ്ധരെന്ന് സര്‍വെ

മോസ്കോ| WEBDUNIA|
PRO
ചിരി ആരോഗ്യത്തിന് നല്ലതാണെന്ന് ഇവരാരും കേട്ടിട്ടില്ലേ. അതോ ചിരി ആരോഗ്യത്തിന് ഹാ‍നികരമാണെന്നാണോ ഇവരെ പഠിപ്പിച്ചിരിക്കുന്നത്. അതെന്തായാലും ലോകത്തില്‍ ചിരിക്കാന്‍ മടിക്കുന്നവരുടെ ലിസ്റ്റില്‍ നമ്മുടെ അയല്‍ രാജ്യമായ പാകിസ്ഥാനുമുണ്ട്. റഷ്യയും ക്രൊയേഷ്യയുമാ‍ണ് ലിസ്റ്റിലെ മറ്റ് രണ്ട് മുന്‍‌നിരക്കാര്‍.

മോസ്കോ ന്യൂസ് അടുത്തിടെ നടത്തിയ ഒരു സര്‍വെയിലാണ് നമ്മുടെ അയല്‍ക്കാര്‍ ചിരുവിരുദ്ധരാണെന്ന് കണ്ടെത്തിയിരിക്കുന്നത്. ക്രൊയേഷ്യയിലെയും പാകിസ്ഥാനിലെയും ഏതെങ്കിലും കടയില്‍ ചെന്ന് എന്തെങ്കിലും വാങ്ങാമെന്ന് വെച്ചാല്‍ ഉപഭോക്താവിനോട് ചിരിച്ചു കൊണ്ട് പെരുമാറുന്നവര്‍ വെറും 34 ശതമാനം മാത്രമാണെന്നാണ് സര്‍വെയില്‍ വ്യക്തമായത്.

എന്തായാലും റഷ്യക്കാര്‍ കുറച്ചെങ്കിലും ഭേദമാണ്. 65 ശതമാനം റഷ്യക്കാരും ചിരിച്ചുകൊണ്ട് ഉപഭോക്താവിനെ സ്വീകരിക്കും.14 രാജ്യങ്ങള്‍ ഉള്‍പ്പെടുത്തിയാണ് സര്‍വെ നടത്തിയത്. നിങ്ങള്‍ സാധനം വാങ്ങാന്‍ വരുമ്പോള്‍ എത്ര കടയുടമകള്‍ ചിരിച്ചുകൊണ്ട് സ്വീകരിക്കാറുണ്ടെന്നതായിരുന്നു ചോദ്യം.

സ്വീഡനാണ് ചിരി രാജ്യങ്ങളില്‍ ഒന്നാമതെത്തിയത്. സ്വീഡനിലെ 87 ശതമാനം കടയുടമകളും തങ്ങളുടെ ഉപഭോക്താവിനെ ചിരിച്ചുകൊണ്ടേ സ്വീകരിക്കു. 86 ശതമനം ചിരി വീരന്‍‌മാരുമായി ലാത്‌വിയയും 84 ശതമാനം പേരുമായി എസ്റ്റോണിയയും രണ്ടും മൂന്നും സ്ഥാനങ്ങളിലെത്തി.


ഇതിനെക്കുറിച്ച് കൂടുതല്‍ വായിക്കുക :