സെക്സില്‍ സ്ത്രീകള്‍ പുരുഷന്‍‌മാര്‍ക്കൊപ്പം!

സിഡ്നി| WEBDUNIA|
PRO
പുരുഷന്‍‌മാര്‍ക്കൊപ്പം തന്നെയാണ് സ്ത്രീകള്‍ക്കും ലൈംഗിക വേഴ്ചയ്ക്ക് ആഗ്രഹം ജനിക്കുന്നതെന്ന് വെളിപ്പെടുത്തല്‍. ഓസ്ട്രേലിയയില്‍ നടന്ന ഒരു സര്‍വേ ആണ് ഇക്കാര്യം പുറത്തുവിട്ടിരിക്കുന്നത്.

പതിനായിരം പുരുഷന്‍‌മാ‍രെയും സ്ത്രീകളെയും പങ്കെടുപ്പിച്ചാണ് സര്‍വെ നടത്തിയത്. സര്‍വെയില്‍ പങ്കെടുത്തവരെല്ലാം 25 നും 45 നും ഇടയില്‍ പ്രായമുള്ളവരായിരുന്നു.

സര്‍വെയില്‍ പങ്കെടുത്ത 33 ശതമാനം സ്ത്രീകള്‍ക്കും ദിവസവും ലൈംഗിക ബന്ധത്തില്‍ ഏര്‍പ്പെടണമെന്ന ആഗ്രഹമുള്ളവരായിരുന്നു. പുരുഷന്‍‌മാരില്‍ 40 ശതമാനവും ഇതേ ചിന്താഗതിയുള്ളവരായിരുന്നു. 25 ശതമാനം സ്ത്രീകളും ആഴ്ചയില്‍ ഒരു തവണ വീതം ലൈംഗിക ബന്ധത്തില്‍ ഏര്‍പ്പെടുന്നുണ്ടായിരുന്നു എങ്കില്‍ അഞ്ചില്‍ ഒരു സ്ത്രീക്ക് മാസത്തില്‍ ഒരു തവണ മാത്രമേ ഈ ഭാഗ്യം ലഭിച്ചിരുന്നുള്ളൂ.

സര്‍വേയില്‍ പങ്കെടുത്ത മൂന്നില്‍ രണ്ട് വിഭാഗം സ്ത്രീപുരുഷന്‍‌മാരും മൂഡിലേക്ക് വരാനായി പോര്‍ണ്‍ വീഡിയോ കാണുകയോ അല്ലെങ്കില്‍ ആകര്‍ഷകമായ രീതിയില്‍ വസ്ത്രധാരണം നടത്തുകയോ ചെയ്തിരുന്നു. മൂന്നിലൊന്നോളം പേരാവട്ടെ ഒരു റൊമാന്റിക് ഡിന്നറിലും സാധ്യതകള്‍ ഉണ്ടെന്ന് പ്രതികരിച്ചു.

ഡാന്‍സ് ശരീരത്തെയും മനസ്സിനെയും ഉണര്‍ത്താനുള്ള ഉത്തമ മാര്‍ഗ്ഗമാണെന്ന് സര്‍വേയില്‍ പങ്കെടുത്ത സ്ത്രീകളും പുരുഷന്‍മാരും ഒരുപോലെ അഭിപ്രായപ്പെടുന്നു. എന്നാല്‍, ധൃതിപിടിച്ചുള്ള പൂര്‍വലീലകളാണ് ലൈംഗിക ബന്ധത്തിലെ കീറാമുട്ടിയെന്ന് 38 ശതമാനം സ്ത്രീകള്‍ പരാതിപ്പെടുന്നു.


ഇതിനെക്കുറിച്ച് കൂടുതല്‍ വായിക്കുക :