പാക് സൈനികാഭ്യാസം ഇന്ത്യയ്ക്കുള്ള സന്ദേശം?

ബഹവല്‍‌പൂര്‍| WEBDUNIA|
പാകിസ്ഥാന്‍ സൈന്യത്തിന്‍റെ ആറാഴ്ച നീണ്ടു നിന്ന അസം - ഇ - നൌ - ല്‍ സൈനികാഭ്യാസം ഇന്ത്യയ്ക്കുള്ള ഒരു സന്ദേശമാണെന്ന് സൂചന. ഇന്ത്യന്‍ അതിര്‍ത്തിയോട് വളരെ അടുത്ത പ്രദേശങ്ങളിലായിരുന്നു സൈനിക പ്രകടനം നടന്നത്. കിഴക്കന്‍ അതിര്‍ത്തിയില്‍ തങ്ങള്‍ ജാഗരൂകരാണെന്ന സന്ദേശം ഇന്ത്യയ്ക്ക് നല്‍കാനാണ് സൈനികാഭ്യാസം നടന്നതെന്ന് സൂചനയുണ്ട്.

പടിഞ്ഞാറന്‍ അതിര്‍ത്തിപ്രദേശങ്ങളായ വസീറിസ്ഥാന്‍, ഖൈബര്‍, ഒറാക്സായി പ്രദേശങ്ങളില്‍ നടത്തുന്ന സൈനിക നടപടിക്കൊപ്പം കിഴക്കന്‍ അതിര്‍ത്തി പ്രദേശത്തും തങ്ങള്‍ ശക്തരാണെന്ന സന്ദേശം ഇന്ത്യയ്ക്ക് നല്‍കുകയായിരുന്നു സൈനികാഭ്യാസത്തിന്‍റെ ലക്‍ഷ്യമെന്നാണ് റിപ്പോര്‍ട്ടുകള്‍.

ഞായറാഴ്ച പാക് പട്ടാളവും വ്യോമസേനയും പ്രധാനമന്ത്രി യൂസഫ് റാസ ഗിലാനിയെ സാക്ഷി നിര്‍ത്തിയാണ് തങ്ങളുടെ പ്രകടനങ്ങള്‍ പുറത്തെടുത്തത്. രാജ്യത്തെ മറ്റ് പ്രമുഖ നേതാക്കളും ബഹവല്‍‌പൂരിന് സമീപം ഖൈര്‍‌പൂര്‍ തമേവാലിയില്‍ നടന്ന അഭ്യാസപ്രകടനങ്ങള്‍ കാണാനെത്തിയിരുന്നു.

പാകിസ്ഥാനില്‍ തന്നെ നിര്‍മ്മിച്ച അല്‍ ഖാലിദ് ടാങ്കറുകളും അന്‍‌സ മാര്‍ക്ക് - 2 മിസൈലുകളും ജെ എഫ് - 17 തണ്ടര്‍ എയര്‍ക്രാഫ്റ്റുകളും അഭ്യാസപ്രകടനത്തില്‍ ഉള്‍പ്പെടുത്തിയിരുന്നു.


ഇതിനെക്കുറിച്ച് കൂടുതല്‍ വായിക്കുക :