വിശുദ്ധജലം കുളിമുറിയില്‍ ഉപയോഗിച്ച മഡോണ

ലണ്ടന്‍| WEBDUNIA|
PRO
മരണസമയത്ത് വായില്‍ ഒഴിച്ചുകൊടുക്കാനാണ് ഇന്ത്യയില്‍ ഗംഗാജലം ഉപയോഗിക്കുന്നത്. അതുപോലെ തന്നെ മറ്റ് മതസ്ഥരും അവരുടെ പുണ്യതീര്‍ത്ഥങ്ങളില്‍ നിന്നുള്ള ജലം വിശുദ്ധമായ കാര്യങ്ങള്‍ക്ക് ഉപയോഗിക്കുന്നു. എന്നാല്‍ പോപ്പ് വിശുദ്ധജലം ഉപയോഗിക്കുന്നത് കുളിമുറി അടക്കമുള്ള മുറികള്‍ക്ക് ചൂട് പകരുന്ന റേഡിയേറ്ററുകളില്‍ ഒഴിക്കാനാണ്. യഹൂദ മതവുമായി ബന്ധപ്പെട്ട കബ്ബലാഹ് വിശുദ്ധജലമാണ് മഡോണ കുളിമുറി അടക്കമുള്ള തന്റെ മുറികള്‍ക്ക് ചൂട് പകരാന്‍ ഉപയോഗിക്കുന്നത്.

കബ്ബലാഹ് എന്നാല്‍ യഹൂദ മതത്തിലെ നിഗൂഡാത്മക തത്വങ്ങള്‍ പ്രചരിപ്പിക്കുന്ന ഒരു സംഘടനയാണ്. കാലിഫോര്‍ണിയയിലെ ലോസ് ഏഞ്ചല്‍‌സിലാണ് ഇതിന്റെ ആസ്ഥാനം. മതവും ജാതിയും സ്ത്രീ-പുരുഷഭേദവും കബ്ബലാഹ് തത്വങ്ങളില്‍ വിശ്വസിക്കുന്നവര്‍ക്കില്ല. പല ഹോളിവുഡ് സെലിബ്രിറ്റികളും കബ്ബലാഹ് തത്വങ്ങള്‍ പിന്തുടരുന്നവരാണ്. ഏറെ വര്‍ഷങ്ങളായി കബ്ബലാഹ് ഭക്തയാണ് മഡോണ. നടി ഡെമി മൂറും കബ്ബലാഹ് ഭക്ത തന്നെ.

ലോസ് ഏഞ്ചല്‍‌സിലെ കബ്ബലാഹ് കേന്ദ്രത്തില്‍ നിന്നുള്ള വിശുദ്ധജലമാണ് മഡോണയുടെ റേഡിയേറ്ററുകളില്‍ തിളച്ചുകൊണ്ടിരിക്കുന്നത്. ഈ ജലം കരസ്ഥമാക്കാന്‍ 5,000 പൌണ്ടുകളാണ് മഡോണ ചെലവാക്കിയത്. ദുഷ്‌ടശക്തികളെ ഭയപ്പെടുത്തി ഓടിക്കാനും അസുഖങ്ങള്‍ മാറ്റാനും കബ്ബലാഹ് വിശുദ്ധജലത്തിന് കഴിവുണ്ടെന്നാണ് പറയപ്പെടുന്നത്.

എന്നാല്‍ വിശുദ്ധജലം റേഡിയേറ്ററുകളില്‍ ഒഴിച്ച് ബാത്ത്‌റൂം അടക്കമുള്ള മുറികള്‍ ചൂടാക്കാനുള്ള മഡോണയുടെ തീരുമാനം ചില കബ്ബലാഹ് വിശ്വാസികളെയെങ്കിലും പ്രകോപിപ്പിച്ചിട്ടുണ്ട്. ഇങ്ങിനെ പോയാല്‍ സെലിബ്രിറ്റികള്‍ പൈസാ കൊടുത്ത് കബ്ബലാഹ് വിശുദ്ധജലം വാങ്ങി പ്രഭാതകൃത്യങ്ങള്‍ വരെ ഉപയോഗിച്ച് കളയും എന്നാണ് ഇവരുടെ ഭയം!


ഇതിനെക്കുറിച്ച് കൂടുതല്‍ വായിക്കുക :