ഇന്ത്യയില്‍ ടോയ്‌ലറ്റിനെക്കാള്‍ സെല്‍‌ഫോണ്‍!

ന്യൂയോര്‍ക്ക്| WEBDUNIA|
PRO
ഇന്ത്യയില്‍ ടോയ്‌ലറ്റ് സൌകര്യം ലഭ്യമായിട്ടുള്ളതിനെക്കാള്‍ കൂടുതല്‍ ആളുകള്‍ക്ക് മൊബൈല്‍ ഫോണ്‍ ഉപയോഗിക്കാന്‍ കഴിയുന്നുണ്ട് എന്ന് യുഎന്‍ സര്‍വകലാശാല റിപ്പോര്‍ട്ട്.

ഇന്ത്യയില്‍ കഴിഞ്ഞ 10 വര്‍ഷമായാണ് സെല്‍ഫോണ്‍ കൂടുതല്‍ പ്രചാരം നേടിയത്. 2000 ല്‍ നൂറുപേരില്‍ 0.35 പേര്‍ക്ക് മാത്രമായിരുന്നു മൊബൈല്‍ ഫോണ്‍ ഉണ്ടായിരുന്നത്. എന്നാല്‍, ഇപ്പോളത് നൂറു പേരില്‍ 45 പേര്‍ക്ക് എന്ന നിലയിലെത്തി.

ലോകമെമ്പാടുമുള്ള 1.1 ബില്യന്‍ ആളുകള്‍ക്ക് ടോയ്‌ലറ്റ് സൌകര്യം ലഭ്യമാവുന്നില്ല എന്നാണ് കണക്കാക്കുന്നത്. 2025 ആവുമ്പോഴേക്കും ലോകത്തിലെ എല്ലാ ആളുകള്‍ക്കും ടോയ്‌ലറ്റ് സൌകര്യം ലഭ്യമാക്കുക എന്നത് യുഎന്നിന്റെ ലക്‍ഷ്യമാണ്.

ഇന്ത്യയില്‍ മൊത്തം 545 ദശലക്ഷം മൊബൈല്‍ ഫോണുകളാണ് പ്രവര്‍ത്തിക്കുന്നത്. 2015 ആവുമ്പോഴേക്കും ഇത് ഒരു ബില്യന്‍ കഴിയും. എന്നാ, 366 ദശലക്ഷം ആളുകള്‍ക്ക് മാത്രമാണ് ഇന്ത്യയില്‍ ടോയ്‌ലറ്റ് സൌകര്യം ലഭ്യമാവുന്നത്. അതായത് ജനസംഖ്യയുടെ വെറും 31 ശതമാനത്തിനു മാത്രം!


ഇതിനെക്കുറിച്ച് കൂടുതല്‍ വായിക്കുക :