ഇന്ത്യന്‍ ടിവി ചാനലുകള്‍ വിലക്കുമെന്ന് പാകിസ്ഥാന്‍

ഇസ്ലാമാബാദ്| WEBDUNIA|
പാകിസ്ഥാനില്‍ ഇന്ത്യന്‍ ടെലിവിഷന്‍ ചാനലുകളുടെ പ്രക്ഷേപണം വിലക്കുമെന്ന് പാക് പാര്‍ലിമെന്ററി സമിതി. രാജ്യത്ത് എത്രയും പെട്ടെന്ന് ഇന്ത്യന്‍ ചാനലുകള്‍ വിലക്കണമെന്നാണ് സമിതി ആവശ്യപ്പെട്ടിരിക്കുന്നത്. ഇന്ത്യന്‍ ചാനലുകളെല്ലാം ദുരാചാരപരമായ പരിപാടികളാണ് പ്രക്ഷേപണം ചെയ്യുന്നത്. ഇത് പാകിസ്ഥാന്റെ സംസ്കാരത്തിന് യോജിച്ചതല്ലെന്ന് പാക് പാര്‍ലമെന്ററി സമിതി ചെയര്‍പേര്‍സണ്‍ ബീഗം ബെലിയം ഹസനൈന്‍ വ്യക്തമാക്കി.

പാകിസ്ഥാനിലെ കേബിള്‍ ഓപ്പറേറ്റമാരോടും ഇത് സംബന്ധിച്ചുള്ള വിശദീകരണ റിപ്പോര്‍ട്ട് കൈമാറിയിട്ടുണ്ട്. ഇന്ത്യന്‍ ചാനലുകള്‍ എത്രയും പെട്ടെന്ന് വിലക്കാനാണ് തങ്ങള്‍ ലക്‍ഷ്യമിടുന്നതെന്നും സര്‍ക്കാര്‍ തീരുമാനത്തിനോട് പൊതുജനവും കേബിള്‍ ഓപ്പറേറ്റര്‍മാരും സഹകരിക്കണമെന്നും അദ്ദേഹം ആവശ്യപ്പെട്ടു.

അനാചാര പ്രവര്‍ത്തനങ്ങളില്‍ നിന്ന് രാജ്യത്തെ യുവതലമുറയെ സംരക്ഷിക്കേണ്ടതുണ്ടെന്നും ഇതിനാല്‍ തന്നെ ഇന്ത്യന്‍ ചാനലുകള്‍ക്ക് വിലക്ക് ഏര്‍പ്പെടുത്തേണ്ടതുണ്ടെന്നും ഹസനൈന്‍ മാധ്യമപ്രവര്‍ത്തകരോട് പറഞ്ഞു. പാകിസ്ഥാനിലെ നിരവധി കേബിള്‍ ഓപ്പറേറ്റര്‍മാര്‍ ഇന്ത്യന്‍ സിനിമകള്‍ പ്രദര്‍ശിപ്പിക്കുന്നത് ശ്രദ്ധയില്‍പ്പെട്ടിട്ടുണ്ടെന്നും ഇതിന് നിയന്ത്രണം കൊണ്ടുവരുമെന്നും അദ്ദേഹം വ്യക്തമാക്കി.


ഇതിനെക്കുറിച്ച് കൂടുതല്‍ വായിക്കുക :