ദേശീയം | വിദേശവാര്‍ത്ത | കേരള വാര്‍ത്ത | സമകാലികം | ഇന്ന് അറിയാന്‍
പ്രധാന താള്‍ » വാര്‍ത്താലോകം » വാര്‍ത്ത » വിദേശവാര്‍ത്ത » താലിബാന്‍ മൂന്ന് പേരെ കഴുത്തറത്തു കൊന്നു (Taliban behead three tribesmen in North Waziristan)
Bookmark and Share Feedback Print
 
PRO
പാകിസ്ഥാനിലെ ഗോത്രവര്‍ഗ മേഖലയായ വടക്കന്‍ വസിരിസ്ഥാനില്‍ യുഎസ് ചാരന്‍‌മാരെന്ന് ആരോപിച്ച് മൂന്ന് പേരെ താലിബാന്‍ ഭീകരര്‍ കഴുത്തറത്ത് കൊന്നു. വടക്കന്‍ വസിരിസ്ഥാനിലെ പ്രധാന പട്ടണമായ മിറാന്‍ഷായില്‍ നിന്ന് 24 കിലോമീറ്റര്‍ അകലെയുള്ള സ്ഥലത്ത് നിന്നാണ് മൃതദേഹങ്ങള്‍ കണ്ടെടുത്തത്.

താലിബാനെ ഒറ്റിക്കൊടുക്കാനായി യുഎസിന് ചാരപ്രവര്‍ത്തനം നടത്തിയതു കാരണമാണ് വധശിക്ഷ നടപ്പാക്കിയതെന്ന് മൃതദേഹങ്ങള്‍ക്ക് അടുത്തു നിന്ന് ലഭിച്ച കുറിപ്പില്‍ പറയുന്നുണ്ട്. ചാരപ്രവര്‍ത്തനം നടത്തുന്നവര്‍ക്കുള്ള മുന്നറിയിപ്പാണിതെന്നും താലിബാന്റെ സന്ദേശത്തില്‍ പറയുന്നുണ്ട്.

പാകിസ്ഥാന്റെ ഗോത്രവര്‍ഗ മേഖലയില്‍ യുഎസിനു വേണ്ടി ചാരപ്രവര്‍ത്തനം നടത്തുന്നു എന്ന് ആരോപിച്ച് കഴിഞ്ഞ രണ്ട് വര്‍ഷത്തിനുള്ളില്‍ താലിബാന്‍ നിരവധി ആളുകളെ കഴുത്തറത്ത് കൊന്ന് ഭീതി വിതറിയിട്ടുണ്ട്.
തിരച്ചിലുമായി ബന്ധപ്പെട്ട വിവരങ്ങള്‍